പള്ളിയില്‍ പൊലിസ് നരനായാട്ട്: താക്കീതായി എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ മാര്‍ച്ച്
മണ്ണാര്‍ക്കാട്: കൊടക്കാട് ജുമുഅത്ത് പളളിയില്‍ പ്രാര്‍ത്ഥനക്ക് എത്തിയ വിശ്വാസികളെ പൊലീസ് തല്ലിച്ചതച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ് നടത്തിയ മാര്‍ച്ച് പൊലിസിനുള്ള താക്കീതായി.
അണ്ണാംതൊടിയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് പൊലീസ് സ്റ്റേഷന്‍ മുന്‍വശത്ത് പൊലീസ് തടഞ്ഞു. ഹര്‍ത്താലിനെ പ്രതിരോധിച്ചും പ്രതിഷേധ മാര്‍ച്ചില്‍ നിരവധി പേര്‍ അണിനിരന്നു. സമാധാനപരമായാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. നേരത്തെ പളളിയുടെ ഭരണം പിടിച്ചെടുക്കാന്‍ എ.പി വിഭാഗം പ്രവര്‍ത്തകരുടെ ശ്രമങ്ങളെ തുടര്‍ന്ന് മഹല്ല് നിവാസികള്‍ സംഘടിക്കുകയും നിയമതര്‍ക്കങ്ങള്‍ തീരുംവരെ കമ്മിറ്റി ഓഫീസ് അടച്ചിടാന്‍ തീരുമാനിച്ചിരുന്നു.
ഈ ഓഫീസ് അതിക്രമിച്ച് തുറക്കുകയും രേഖകള്‍ കടത്തികൊണ്ടുപോവുകയും ചെയ്യാനായി പൊലീസിന്റെ സഹായത്തോടെ പളളിയിലെ എ.പി വിഭാഗത്തിന്റെ സംഘത്തെ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഏകപക്ഷീയമായി പളളിക്കകത്തുളളവര്‍ക്ക് നേരെ നരനായാട്ട് നടത്തുകയായിരുന്നു.
മതവിശ്വാസികള്‍ക്ക് പളളിയില്‍ സമാധാനമായി പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്നും, ഭരണ സ്വാധീനമുപയോഗിച്ച് പൊലീസും എ.പി വിഭാഗം പ്രവര്‍ത്തകരും അക്രമം അഴിച്ചുവിടുന്നത് നിര്‍ത്തണമെന്നും പ്രതിഷേധ മാര്‍ച്ച് ഉണര്‍ത്തി.
വഖഫ് ബോര്‍ഡില്‍ പരാതി നിലനില്‍ക്കുന്ന കേസില്‍ തീരുമാനം വരാതെയും പൊലീസിന് പ്രത്യേക അനുമതി ലഭിക്കാതെയും പൊലീസിന് പളളിക്കകത്ത് കയറാനൊ, മറ്റ് നടപടികള്‍ നടത്താനൊ പാടില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് നടന്ന പൊതുയോഗം മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മുസ്തഫ അഷ്‌റഫി കക്കുപ്പടി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ല സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ്, എസ്.കെ.എസ്.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ശമീര്‍ ഫൈസി കോട്ടോപ്പാടം പ്രസംഗിച്ചു. കബീര്‍ അന്‍വരി നാട്ടുകല്‍ സ്വാഗതവും, ബഷീര്‍ തെക്കന്‍ നന്ദിയും പറഞ്ഞു. അണ്ണാംതൊടിയില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനത്തിന് സയ്യിദ് ഹുസൈന്‍ തങ്ങള്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ശമീര്‍ ഫൈസി കോട്ടോപ്പാടം, ബഷീര്‍ തെക്കന്‍, സി.പി അലവി മാസ്റ്റര്‍, എം.എസ്. അലവി, എന്‍.സൈതലവി, റസാഖ് ഫൈസി, കബീര്‍ അന്‍വരി, സൈനുല്‍ ആബിദ് ഫൈസി, അബൂബക്കര്‍ മാസ്റ്റര്‍, നാസര്‍ ഫൈസി, കെ.പി.എം സലീം, കബീര്‍ അണ്ണാംതൊടി നേതൃത്വം നല്‍കി.
പൊലിസ് നടപടി നീതീകരിക്കാനാവില്ല: കളത്തില്‍ അബ്ദുല്ല
മണ്ണാര്‍ക്കാട്: കൊടക്കാട് ജുമുഅത്ത് പളളിയില്‍ പൊലീസ് നടത്തിയത് നീതീകരിക്കാനാവില്ലെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല പറഞ്ഞു. എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ നാട്ടുകല്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിന് കോടതി ഉത്തരവില്ലാതെ ആരാധാനാലയത്തില്‍ കയറാന്‍ അധികാരമില്ല. കൂടാതെ പളളിയില്‍ പ്രാര്‍ത്ഥനക്ക് എത്തിയ വിശ്വാസികളെ എന്തിന്റെ പേരിലാണ് തല്ലിച്ചതച്ചതെന്നും കളത്തില്‍ അബ്ദുല്ല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."