നാല് കോടി ചെലവില്‍ മുക്കം പൊലിസ് സ്റ്റേഷന് പുതിയ കെട്ടിടം ഒരുങ്ങുന്നു
മുക്കം: ശോചനീയാവസ്ഥയിലുള്ള മുക്കം പൊലിസ് സ്റ്റേഷന് മൂന്ന് നിലയോട് കൂടിയ ആധുനിക കെട്ടിടമൊരുങ്ങുന്നു. ജില്ലയില്‍ത്തന്നെ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷനുകളിലൊന്നായ മുക്കം ഏറെ അസൗകര്യങ്ങള്‍ക്ക് നടുവിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ രൂപരേഖ ജോര്‍ജ് എം. തോമസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഇന്നലെ മുക്കം പൊലിസ് സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ അംഗീകരിച്ചു. മൂന്നു നിലയും റൂഫ് ടോപ്പും അടക്കമുള്ള കെട്ടിട സമുച്ചയമാണ് പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സി.ഐ, എസ്.ഐ, എ.എസ്.ഐ എന്നിവര്‍ക്കുള്ള മുറികള്‍, വനിത- ശിശു, അംഗപരിമിത സൗഹൃദ പൊലിസ് സ്റ്റേഷന്‍ ആക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ തുടങ്ങിയവയും ഒരുക്കും. കേരളീയ വാസ്തു ശില്‍പഭംഗിയോട് കൂടിയ മാതൃകയിലാണ് കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത്. നാലു കോടി രൂപ ചെലവുവരുന്ന പദ്ധതിക്ക് നിലവില്‍ രണ്ട് കോടി രൂപ ആഭ്യന്തര വകുപ്പില്‍ നിന്നും ഒരു കോടി രൂപ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.
ബാക്കി ആവശ്യമായ തുകയും എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് തന്നെ വകയിരുത്താനും ധാരണയായി. റൂറല്‍ എസ്.പി ജി. ജയദേവ്, താമരശ്ശേരി ഡിവൈ. എസ്.പി എന്‍. സുബൈര്‍, മുക്കം എസ്.ഐ കെ.പി അഭിലാഷ്, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ഗോകുല്‍ദാസ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ പി.സി രാഘവന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഫെബ്രുവരിയോടുകൂടി പ്രവൃത്തി ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."