HOME
DETAILS

തീരഭൂമി കൈയ്യേറ്റക്കാര്‍ക്കും റവന്യു പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിയെടുക്കണം

  
backup
December 02 2018 | 06:12 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%95%e0%b5%88%e0%b4%af%e0%b5%8d%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d

ചാവക്കാട്: പുന്നയൂര്‍, എടക്കഴിയൂര്‍ വില്ലേജുകളിലെ തീരഭൂമി കൈയ്യേറ്റക്കാര്‍ക്കും ഒത്താശ ചെയ്യുന്ന റവന്യു പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കുമെതിരേ ശക്തമായ നടിവേണമെന്ന് സി.പി.ഐ പ്രതിനിധി ആവശ്യപ്പെട്ടു. ശനിയാഴ്ച്ച ചേര്‍ന്ന താലൂക്ക് വികസന സമിതിയില്‍ സി.പി.ഐ നിയോജകമണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീറാണ് തീരഭൂമി കൈയ്യേറ്റത്തിനെതിരേ അദ്ദേഹം നല്‍കിയ പരാതിയില്‍ ഒരു നടപടിയും എടുക്കാത്ത അധികൃതര്‍ക്കെതിരേ ശക്തമായ പ്രതിഷേധവുമായി എഴുന്നേറ്റത്. കൈയ്യേറ്റക്കാര്‍ക്ക് പ്രോത്സാഹനമാകുന്ന വിധം അവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിക്കാത്ത ഭൂരേഖ താഹസില്‍ദാര്‍ കൈയ്യേറ്റക്കാരുടെ മിശിഹയാണെന്നും ബഷീര്‍ ആരോപിച്ചു. എടക്കഴിയൂര്‍, പുന്നയൂര്‍ വില്ലേജുകളിലായി ഇതിനകം നിരവധി കൈയ്യേറ്റങ്ങള്‍ നടന്നതായി താലൂക്ക് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ കൈയ്യേറ്റം നടക്കുന്നതിനിടയില്‍ അതേക്കുറിച്ച് 2017 ഫിബ്രുവരി രണ്ടിന് റവന്യു വകുപ്പ് മന്ത്രിക്ക് അയച്ച പരാതിയില്‍ നടപടിയെടുക്കാന്‍ മന്ത്രിയുടെ ഓഫിസില്‍ നിന്ന് ജില്ലാ കലക്ടര്‍ക്കും ജില്ലാ കലക്ടര്‍ താലൂക്ക് ഓഫിസിലേക്കും നോട്ടീസ് അയച്ചതായി പി. മുഹമ്മദ് ബഷീര്‍ തെളിവുകളുദ്ധരിച്ച് ഓര്‍മിപ്പിച്ചു. ഈ നോട്ടീസ് എടക്കഴിയൂല്‍ വില്ലേജ് ഓഫിസിലേക്ക് അയച്ചുവെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് റവന്യു അധികൃതര്‍ തന്നെ സമ്മതിക്കുന്നതായി ബഷീര്‍ വ്യക്തമാക്കി. ഒരു പരാതിയില്‍ രണ്ട് വര്‍ഷമായിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിക്കാത്തത് കൈയ്യേറ്റക്കാര്‍ക്ക് അനുഗ്രമായതായും ബഷീര്‍ ആരോപിച്ചു.
അപേക്ഷകള്‍ പരിശോധിച്ച് തീരസുരക്ഷാ പരിധിയില്‍പെടാത്ത പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടിയുണ്ടാകുമെന്ന് താഹസില്‍ദാര്‍ കെ. പ്രേംചന്ദ് വിശദീകരണം നല്‍കിയതോടെ മുസ്‌ലിം ലീഗ് പ്രതിനിധി മന്ദലാംകുന്ന് മുഹമ്മദുണ്ണിയും മുഹമ്മദ് ബഷീറിനെ പിന്തുണച്ച് എഴുന്നേറ്റു. അഞ്ച് വര്‍ഷത്തോളമായി തീരമേഖലയില്‍ കൈയ്യേറ്റം നടക്കുന്നതായി വികസന സമിതിയില്‍ ചര്‍ച്ച ചെയ്യുന്നുവെന്നും ഇപ്പോള്‍ കൈയ്യേറ്റക്കാര്‍ക്ക് ഗുണകരമാകുന്ന വിധമാകും വിധമാണ് താഹസില്‍ദാറുടെ മറുപടിയെന്നും അദ്ദേഹം ആരോപിച്ചു.
തീരമേഖലയില്‍ കൈയ്യേറ്റക്കാര്‍ക്ക് വൈദ്യുതി അനുവദിക്കുന്നതിനെതിരേ എന്‍.സി.പി പ്രതിനിധി എം.കെ ഷംസുദ്ദീനും ഉദ്യോഗസ്ഥര്‍ക്കെതിരേ വിമര്‍ശിച്ചു. പുന്നയൂര്‍ പഞ്ചായത്തിലെ കൈയ്യേറ്റത്തെക്കുറിച്ച് ബഷീര്‍ നല്‍കിയ പരാതിയില്‍ വേണ്ട നടപടിയുണ്ടാകണമെന്നും അക്കാര്യം അടുത്ത വികസന സമിതിയില്‍ അറിയിക്കണമെന്നും യോഗത്തില്‍ അധ്യക്ഷനായ നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ ആവശ്യപ്പെട്ടതോടെയാണ് ബഷീര്‍ ശാന്തനായത്.
ദിവസവും ആയിരക്കണക്കിന് ശബരിമല ഭക്തന്മാര്‍ യാത്ര ചെയ്യുന്ന ചാവക്കാട് മുല്ലത്തറ ദേശീയ പാതയിലെ തകരാറ് പരിഹരിക്കാത്തതില്‍ എന്‍.കെ അക്ബര്‍ എന്‍.എച്ച് എന്‍ജിനീയറോട് വിശദീകരണമാവശ്യപ്പെട്ടു.
ചാവക്കാട് നഗരസഭയില്‍ പലയിടങ്ങളിലും തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തത് സംബന്ധിച്ചും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് വിശദീകരണമാവശ്യപ്പെട്ടു. തെരുവ് വിളക്കുകള്‍ കത്താത്തത് സംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.
താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം ലഭിക്കാത്തത് സംബന്ധിച്ചും ജനപ്രതിനിധികള്‍ പരാതികളുന്നയിച്ചു. ചാവക്കാട് മേഖലയില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും അടിയന്തിര നടപടിവേണമെന്ന് കേരളാ കോണ്‍ഗ്രസ് ബി യിലെ ടി.പി ഷാഹു ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  23 days ago
No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  23 days ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി 

Kerala
  •  23 days ago
No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  23 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  23 days ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  23 days ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  23 days ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  23 days ago