HOME
DETAILS

ഓപ്പറേഷന്‍ അനന്ത: മുന്നോട്ടുള്ള പ്രയാണം തുടരുമെന്ന് റവന്യൂ വകുപ്പ്

  
backup
December 02 2018 | 06:12 AM

%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8b

ഒറ്റപ്പാലം: ഓപ്പറേഷന്‍ അനന്തയുമായി മുന്നോട്ടുപോകുമെന്ന് റവന്യൂ വകുപ്പ് ഒറ്റപ്പാലം താലൂക്ക് വികസന സമിതിയില്‍ പറഞ്ഞു. കൈയേറ്റങ്ങള്‍ സംബന്ധിച്ച കേസുകളില്‍ കെട്ടിട ഉടമകള്‍ കോടതിയില്‍ നിന്നും വാങ്ങിയ സ്റ്റേ, നീക്കം ചെയ്തത് രേഖാമൂലം ലഭിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും തഹസില്‍ദാര്‍ എസ് ബിജു പറഞ്ഞു.
ഒറ്റപ്പാലത്തെ പി.ഡി.സി ബാങ്ക് കെട്ടിടം റവന്യൂ ഭൂമിയിലായിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ജേക്കബ് സംസാരിച്ചു. സര്‍ക്കാര്‍ ഓപ്പറേഷന്‍ അനന്തമായി മുന്നോട്ടു പോകുമ്പോള്‍ ഭരണകക്ഷി സബ് കലക്ടറുടെ ഓഫിസിലേക്ക് നടത്തിയ സമരം താലൂക്ക് വികസന സമിതിയിലും ചര്‍ച്ചയായി.
പത്തിരിപ്പാല യിലെ തെരുവോര കച്ചവടങ്ങളെ ഒഴിപ്പിച്ചത് സംബന്ധിച്ച വിഷയത്തില്‍ കേരള സംസ്ഥാനത്ത് ഇത്തരം ആളുകള്‍ക്ക് റവന്യൂ ഭൂമിയിലെ കൈയേറ്റങ്ങളില്‍ വിട്ടുവീഴ്ചയും ഇല്ലെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
കുളപ്പുള്ളി പാലക്കാട് സംസ്ഥാന പാത നിര്‍മാണ കാലഘട്ടത്തില്‍ 2004 കെ.എസ്.ടി.പിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങിയ കടകള്‍ ഇനിയും ഒഴിഞ്ഞില്ലെന്നും, പെട്ടിക്കടക്കാരനേക്കാള്‍ വന്‍കിട കൈയേറ്റങ്ങളെ ഒഴിപ്പിക്കുന്നതിന് മുന്‍തൂക്കം നല്‍കണമെന്നും താലൂക്ക് വികസന സമിതിയില്‍ കോണ്‍ഗ്രസ് എസ് പ്രതിനിധി ശ്രീപ്രകാശ് ആരോപിച്ചു.
ഒറ്റപ്പാലം താലൂക്ക് പരിധിയില്‍ഏഴ് വില്ലേജുകളില്‍ വില്ലേജ് ഓഫിസര്‍മാര്‍ ഉണ്ടായിരുന്നില്ലെന്നും വന്നവര്‍ ട്രെയിനിംഗിനായി പോയതാണെന്നും തഹസില്‍ദാര്‍ പറഞ്ഞു.
ഒറ്റപ്പാലം താലൂക്ക് ഓഫിസിന് സമീപമുള്ള ഇ ടോയ്‌ലറ്റ് സ്ഥാപിച്ച മുതല്‍ പ്രവര്‍ത്തനരഹിതമായത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. വിഷയം നഗരസഭാധികൃതര്‍ മായി സംസാരിച്ചു പരിഹാരം തേടുമെന്ന് തഹസില്‍ദാര്‍ മറുപടി പറഞ്ഞു. ശ്രീകൃഷ്ണപുരത്ത് കുരുമുളക്, വാഴ തുടങ്ങിയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ നശിച്ചത് മഴക്കെടുതി മൂലമല്ലെന്ന് കൃഷിഭവന്‍ കണ്ടെത്തല്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചതായി ജനപക്ഷം പ്രതിനിധി പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പ് ജനസഹായ കേന്ദ്രം തുറക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെയും ആരംഭിച്ചിട്ടില്ലെന്നും, ചിനക്കത്തൂര്‍ കാവ് ഗ്രൗണ്ടില്‍ നിന്നും കണ്ണിയംപുറത്തേക്ക്‌മോട്ടോര്‍ വാഹന വകുപ്പ് പരിശോധന മാറ്റിയത് സംസ്ഥാനപാതയില്‍ ഗതാഗതക്കുരുക്കിനിടയാക്കിയത് ചര്‍ച്ചയായി.
വാട്ടര്‍ അതോറിറ്റിയുടെ ആവശ്യാര്‍ത്ഥം പാവുക്കോണം കുടിവെള്ളപദ്ധതിക്ക് അനങ്ങനടി പഞ്ചായത്ത് ഗ്രാമപഞ്ചായത്ത്15 ലക്ഷം രൂപ അനുവദിക്കാന്‍ ധാരണയായി.
വരുമാനം വാട്ടര്‍ അതോറിറ്റിക്കും, പദ്ധതിക്കുള്ള തുക ചെലവ് പഞ്ചായത്തിനും ആയതിലുള്ള ആശങ്ക ഗ്രാമപഞ്ചായത്ത് അധികൃതര്‍ രേഖപ്പെടുത്തിയിരുന്നു. അനങ്ങനടി ഹൈസ്‌കൂളിന് മുന്‍വശവും, പാലപ്പുറം തുടങ്ങിയ പ്രദേശങ്ങളില്‍ സീബ്രാലൈന്‍ ഇടുന്നതിന് പൊതുമരാമത്ത് വകുപ്പ് യാതൊരു നടപടിയും എടുത്തില്ലെന്ന ആരോപണം വീണ്ടുമുയര്‍ന്നു.
അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് കെ.കെ കുഞ്ഞന്‍ അധ്യക്ഷതവഹിച്ചു. തഹസില്‍ദാര്‍ എസ് ബിജു സ്വാഗതവും, ഡെപ്യൂട്ടി തഹസില്‍ദാര്‍ മജീദ് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  26 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago