നെഹ്‌റുവും എഡ്വിനയും തമ്മില്‍ സൗഹൃദം മാത്രമെന്ന് മകള്‍
ന്യൂഡല്‍ഹി: പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും എഡ്വിനാ മൗണ്ട്ബാറ്റണും തമ്മിലുള്ളതായി പ്രചരിക്കുന്ന ഗോസിപ്പുകളെ തള്ളിക്കളഞ്ഞ് എഡ്വിനയുടെ മകള്‍. ഇരുവരും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെന്നും അതിനപ്പുറം അവര്‍ തമ്മില്‍ ഒന്നുമില്ലായിരുന്നുവെന്നും മകള്‍ പമേല ഹിക്‌സ് വ്യക്തമാക്കി. ഹിക്‌സിന്റെ പുസ്തകമായ ഉമൗഴവലേൃ ീള ഋാുശൃല: ഘശളല മ െമ ങീൗിയേമേേലി ലാണ് രാജ്യത്തെ അവസാന ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണിന്റെ ഭാര്യ എഡ്വിനയും നെഹ്‌റുവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പ്രചാരണങ്ങള്‍ തിരുത്തുന്നത്.
തനിക്ക് 17 വയസുള്ളപ്പോഴാണ് പിതാവ് ഇന്ത്യയുടെ വൈസ്രോയിയാകുന്നത്. അന്ന് മാതാവും നെഹ്‌റുവും തമ്മിലുണ്ടായിരുന്ന ബന്ധത്തിനു താന്‍ സാക്ഷിയാണ്. ഇരുവര്‍ക്കും ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ മാത്രം ഒറ്റയ്ക്കുള്ള വേളകളുണ്ടായിട്ടില്ലെന്നും ഹിക്‌സ് പറയുന്നു. ഫ്രഞ്ച് പ്രസാധകരായ ഹാഷെറ്റയാണ് ഇന്ത്യയില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
നെഹ്‌റുവിന്റെ സൗഹൃദം, തുല്യതാ മനോഭാവം, അറിവ് എന്നിവയൊക്കെയാണ് മാതാവിനെ ആകര്‍ഷിച്ചത്. ഇരുവരും തമ്മിലുള്ള കത്തിടപാടുകളില്‍നിന്നാണ് ഇക്കാര്യം താന്‍ മനസിലാക്കിയത്. ഇരുവരും ഒരിക്കലും തനിച്ച് ഇടപഴകിയിട്ടില്ല. ഇന്ത്യയില്‍നിന്ന് തിരികെ പോകുന്നതിനു മുന്‍പ് എഡ്വിന നെഹ്‌റുവിന് മരതക മോതിരം സമ്മാനമായി നല്‍കാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അത് നെഹ്‌റു സ്വീകരിക്കില്ലെന്ന് കരുതി ഇന്ദിരാഗാന്ധിക്കു നല്‍കുകയായിരുന്നുവെന്നും പമേല ഹിക്‌സ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."