യമനിലെ ഹുദൈദ തുറമുഖത്തിനു അന്താരാഷ്ട്ര നിയന്ത്രണം വേണം: സഖ്യസേന
റിയാദ്: യമനിലെ ഹൂതികള്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് ഇവരുടെ കീഴിലുള്ള ഹുദൈദ തുറമുഖം വഴിയാണെന്നും ഇതിനെ തടയിടാന്‍ തുറമുഖത്തു നിയന്ത്രണം ആവശ്യമാണെന്നും സഊദി നേതൃത്വത്തിലുള്ള സഖ്യ സേന ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മക്കക്ക് നേരെയുണ്ടണ്ടായ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സഖ്യസേന വീണ്ടണ്ടും ആവശ്യവുമായി രംഗത്ത് എത്തിയത്. യമനിലെ സുപ്രധാന തുറമുഖം കൂടിയായ ഹുദൈദ തുറമുഖത്തിന്റെ നിയന്ത്രണം ഇപ്പോഴും ഹൂതികളുടെ കൈകളിലാണെന്നതാണ് സഖ്യ സേനക്കും സഊദിക്കും തലവേദനയായിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മക്കക്ക് നേരെ ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. ഇതടക്കം സഊദിക്കെതിരേ ഉപയോഗിക്കുന്ന എല്ലാ ആയുധങ്ങളും ഈ തുറമുഖം വഴിയാണ് യമനില്‍ എത്തുന്നതെന്നാണ് സഖ്യസേനയുടെ ആരോപണം. ഇവിടെ നാമമാത്രമായ അന്താരാഷ്ട്ര നിരീക്ഷണം മാത്രമാണെന്നും നിയന്ത്രണങ്ങള്‍ ഇല്ലാത്തതു മൂലം അനായാസം ആയുധങ്ങള്‍ യമനിലേക്ക് കടത്തുകയാണെന്നും സഖ്യസേന ആരോപിച്ചു. ദുരിതാശ്വാസത്തിനും ഭക്ഷ്യവസ്തുക്കള്‍ക്കും നല്‍കിയ പെര്‍മിറ്റുകള്‍ ദുരുപയോഗം ചെയ്താണ് ആയുധങ്ങള്‍ കടത്തുന്നെതന്നും സഖ്യസേന ആരോപിച്ചു.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന്റെ സംരക്ഷണം ഐക്യരാഷ്ട്രസഭ ഏറ്റെടുക്കണമെന്ന് നേരത്തെ തന്നെ സഖ്യ സേന ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."