എ.ടി.എം കവര്‍ച്ച: പ്രതികളെയെത്തിച്ച് തെളിവെടുത്തു
ചാലക്കുടി: എ.ടി.എം കവര്‍ച്ചാ കേസിലെ രണ്ട് പ്രതികളെ ചാലക്കുടിയിലും കൊരട്ടിയിലുമെത്തിച്ച് തെളിവെടുത്തു. രാജസ്ഥാന് സ്വദേശി നസീംഖാന്‍ (24), ഹരിയാന സ്വദേശി ഹനീഫ് (37) എന്നിവരെയാണ് കൊരട്ടി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്. കോട്ടയം പൊലിസ് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ ആറ് ദിവസത്തേക്കാണ് കൊരട്ടി പൊലിസിന് വിട്ടുനല്‍കിയത്.
കവര്‍ച്ച നടത്തിയ കൊരട്ടിയിലെ എ.ടി.എമ്മിലും ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ ഉപേക്ഷിച്ച ദേശീയപാതക്കരികിലെ ചാലക്കുടി ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലുമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കവര്‍ച്ചാ സംഘത്തിലെ പ്രധാനി പപ്പി സിങ് ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. കേസില്‍ മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 12ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കൊരട്ടി ശാഖയിലെ എ.ടി.എമ്മില്‍നിന്ന് 10 ലക്ഷവും ഇരുമ്പനത്തെ എ.ടി.എമ്മില്‍നിന്ന് 25 ലക്ഷവുമാണ് പ്രതികള്‍ കവര്‍ന്നത്. കോട്ടയത്തുനിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ചാണ് സംഘം കവര്‍ച്ച ആസൂത്രണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."