HOME
DETAILS

മൂന്നാര്‍ അതിശൈത്യത്തിലേക്ക്; വിനോദ സഞ്ചാര മേഖല ഉണരുന്നു

  
backup
December 02 2018 | 19:12 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b6%e0%b5%88%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-2

 

 

തൊടുപുഴ: തെക്കിന്റെ കശ്മിരായ മൂന്നാര്‍ അതിശൈത്യത്തിലേക്ക്. മൂന്നാര്‍ മേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഞ്ചു ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. ചൊക്കനാട്, ലക്ഷ്മി, അരുവിക്കാട്, മാട്ടുപ്പെട്ടി, കന്നിമല, പെരിയവരൈ, തുടങ്ങിയ സ്ഥലങ്ങളിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രീതി തുടര്‍ന്നാല്‍ ഈ മാസം പകുതിയോടെ മൂന്നാര്‍ അതിശൈത്യത്തിന്റെ പിടിയിലമരുമെന്നുറപ്പാണ്.
മരംകോച്ചുന്ന തണുപ്പും മഞ്ഞുപെയ്യുന്ന മലനിരകളും കാണാന്‍ തെക്കിന്റെ കശ്മിരിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മൂന്നാര്‍ നല്‍കുന്നത് മഞ്ഞുകാലത്തിന്റെ അവിസ്മരണീയ കാഴ്ചകളാണ്. രാജമലയിലും സൈലന്റ്‌വാലിയിലും കന്നിമല എസ്‌റ്റേറ്റിലുമെല്ലാം പുലര്‍ച്ചെ മഞ്ഞുപാളികള്‍ കാണപ്പെട്ടത് സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നായി. തേയില ചെടികളും ഉദ്യാനങ്ങളുമെല്ലാം മഞ്ഞുകട്ടകള്‍ കൊണ്ട് മൂടിയ കാഴ്ച കശ്മിര്‍ താഴ്‌വരകളെ ഓര്‍മപ്പെടുത്തുകയാണെന്ന് സഞ്ചാരികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
അതിശൈത്യം ആരംഭിച്ചതോടെ മൂന്നാറിലെ വിദേശ വൃക്ഷങ്ങളും പൂവിട്ടത് മഞ്ഞുകാല കാഴ്ചകള്‍ക്ക് മിഴിവേകി. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇംഗ്ലിഷുകാര്‍ മൂന്നാറില്‍ നട്ടുവളര്‍ത്തിയ സ്പാത്തോഡിയ, ജഗരാന്ത, ചെറി ബ്ലോസം തുടങ്ങിയ മരങ്ങളാണ് വഴിയോര കാഴ്ചകള്‍ക്ക് പുതു വസന്തത്തിന്റെ നിറച്ചാര്‍ത്ത് നല്‍കിയിരിക്കുന്നത്. ഇല മുഴുവന്‍ കൊഴിഞ്ഞ് വയലറ്റ് നിറത്തിലുള്ള ചെറുപുഷ്പങ്ങളുമായി നില്‍ക്കുന്ന ചെറി ബ്ലോസം മൂന്നാര്‍ - കുണ്ടള റോഡിനെ ആകര്‍ഷണീയമാക്കിയിരിക്കുകയാണ്. ഇലകള്‍ നിറയുമ്പോള്‍ പച്ചയും കൊഴിയാറാകുമ്പോള്‍ മഞ്ഞയും പൂക്കാലമെത്തുമ്പോള്‍ വയലറ്റും മാറി വരുന്ന ഈ മരം വൃക്ഷങ്ങളിലെ മാന്ത്രികനെന്നാണറിയപ്പെടുന്നത്. മൂന്നാര്‍ - മറയൂര്‍ റോഡരുകില്‍ പൂത്തുനില്‍ക്കുന്ന ജഗരാന്തകളും ടൗണിനോടടുത്തും എസ്‌റ്റേറ്റുകളിലുമുള്ള സ്പാത്തോഡികളും സന്ദര്‍ശകര്‍ക്ക് പുത്തന്‍ ദൃശ്യാനുഭവമാണ് നല്‍കുന്നത്.
മഞ്ഞുകാലമെത്തിയതോടെ വിനോദ സഞ്ചാര മേഖല ഉണര്‍ന്നുകഴിഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം ഉത്തരേന്ത്യക്കാരായ സഞ്ചാരികള്‍ കൂട്ടമായി എത്തുന്നുമെന്നാണ് പ്രതീക്ഷ. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായേക്കും. വന്‍കിട ടൂര്‍ ഓപ്പറേറ്റര്‍മാരും കെ.ടി.ഡി.സി ഉള്‍പ്പെടെയുള്ള അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും പാക്കേജ് ടൂര്‍ പ്രേഗ്രാമുകളിലൂടെയാണ് ഈ മലമുകളിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കുന്നത്. തണുപ്പ് കൂടിയതോടെ കമ്പിളി വസ്ത്രങ്ങളുടെ കച്ചവടം പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്.
മാട്ടുപ്പെട്ടി ഡാമിലെ ബോട്ടിങും ഇരവികുളം ദേശീയോദ്യാനത്തിലെ വരയാടുകളുമാണ് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. മറയൂര്‍, കാന്തല്ലൂര്‍, ടോപ്പ്‌സേ്റ്റഷന്‍, ചിന്നാര്‍ എന്നീ സ്ഥലങ്ങള്‍ കാണാന്‍ എത്തുന്നവരും വിരളമല്ല. കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ ഇപ്പോള്‍ പഴവര്‍ഗങ്ങളുടെ കാലമായിക്കഴിഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരന്തം: സമസ്ത ധനസഹായ വിതരണം ഇന്ന്

Kerala
  •  3 months ago
No Image

ചെക്കിലെ ഒപ്പ് തെറ്റിക്കല്ലേ; രണ്ടുവർഷം വരെ തടവും പിഴയും ലഭിച്ചേക്കാം

uae
  •  3 months ago
No Image

എന്‍.സി.പിയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം; ശരത് പവാറിന് കത്തയച്ച് ശശീന്ദ്രന്‍ വിഭാഗം, മുഖ്യമന്ത്രിയെ കാണാന്‍ നേതാക്കള്‍ 

Kerala
  •  3 months ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: കാസര്‍കോട് യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഗുണ്ടാ നേതാവ് സീസിങ് രാജയെ പൊലിസ് വെടിവെച്ച് കൊന്നു; ഒരാഴ്ചക്കിടെ തമിഴ്‌നാട്ടിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽ കൊല

National
  •  3 months ago
No Image

'സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ' പിവി അന്‍വറിനുള്ള പിന്തുണ ആവര്‍ത്തിച്ച് അഡ്വ. യു.പ്രതിഭ എം.എല്‍.എ  

Kerala
  •  3 months ago
No Image

തുടരെ തുടരെ അപകടങ്ങൾ; സംഭവസ്ഥലത്തേക്ക് പുറപ്പെട്ട ഫയർഫോഴ്സും അപകടത്തിൽപെട്ടു, എം.സി റോഡിൽ ഗതാഗതകുരുക്ക് 

Kerala
  •  3 months ago
No Image

അർജുനായി തിരച്ചിൽ ഇന്നും തുടരും; നാവികസേന ഇന്നെത്തും, കണ്ടെത്തിയ അസ്ഥി ഡി.എൻ.എ പരിശോധനയ്ക്ക് അയക്കും

Kerala
  •  3 months ago
No Image

പിണറായിക്കൊപ്പമുള്ള ഫേസ്ബുക്ക് കവർചിത്രം മാറ്റി പി.വി അൻവർ; ഇനി ജനത്തിനൊപ്പം, അതൃപ്തി പുകയുന്നു

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Weather
  •  3 months ago