രാഷ്ട്രീയക്കാര്‍ക്കും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്കും പണത്തിന് യാതൊരു പഞ്ഞവുമില്ല: മോദി സര്‍ക്കാരിനെതിരേ തുറന്നടിച്ച് ഒ.പി റാവത്ത്
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനുശേഷം രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് വര്‍ധിച്ചതായി മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്. തെരഞ്ഞെടുപ്പുകളിലെ കള്ളപ്പണം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും റാവത്ത് പറഞ്ഞു. മോദി സര്‍ക്കാരിന്റെ കാലത്ത് തന്നെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെട്ടയാളാണ് ഒ.പി റാവത്ത്.
മുന്‍കാല തെരഞ്ഞടുപ്പ് വേളകളില്‍ സംസ്ഥാനങ്ങളില്‍ നിന്നും പിടിച്ചെടുത്ത കള്ളപ്പണത്തേക്കാള്‍ കൂടുതല്‍ അതേ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തവണ പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കുകളെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം തെളിയിക്കുന്നത് രാഷ്ട്രീയക്കാര്‍ക്കും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്കും പണത്തിന് യാതൊരു പഞ്ഞവുമില്ലെന്നാണ്.
കഴിഞ്ഞ ശനിയാഴ്ച ഒ.പി റാവത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ നിന്നും വിരമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."