രാജ്യത്തിന്റെ അഖണ്ഡത അന്യമാവരുത്: ഹമീദ് ഫൈസി അമ്പലക്കടവ്
ബംഗളൂരു: നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും സംരക്ഷണവും പൗരധര്‍മമാണെന്നും അഖണ്ഡത തകര്‍ക്കുന്ന പ്രവണതകളെ അംഗീകരിക്കാനാവില്ലെന്നും ഇത്തരക്കാരെ കരുതിയിരിക്കണമെന്നും സുന്നി യുവജന സംഘം കേരള സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അഭിപ്രായപ്പെട്ടു. പരസ്പര സ്‌നേഹവും അംഗീകാരവും മത ചിഹ്നങ്ങളുടെ ഭാഗമാണെന്നും ഇവ ഉള്‍ക്കൊള്ളാത്തവര്‍ യഥാര്‍ഥ മതവിശ്വാസികളാകില്ലെന്നും അദ്ദേഹം പറഞ്ഞു. സുന്നി യുവജന സംഘം (എസ്.വൈ.എസ് )ബംഗളൂരു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കാംപയിനിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാഅത്ത് അഹ്‌ലുസ്സുന്ന കര്‍ണാടക പ്രസിഡന്റ് മൗലാനാ അസ്സയ്യിദ് മുഹമ്മദ് തന്‍വീര്‍ ഹാശിമി ഉദ്ഘാടനം ചെയ്തു .
സയ്യിദ് സിദ്ദീഖ് തങ്ങള്‍ അധ്യക്ഷനായി. ടി.സി സിറാജ്, ശംസുദ്ദീന്‍ കൂട്ടാളി, ടി.സി മുനീര്‍, സി.എച്ച് റിയാസ്, റഹീം ചാവശ്ശേരി, കെ.സി ഖാദര്‍, സുബൈര്‍ കായക്കൊടി, അസ്‌ലം ഫൈസി, അയ്യൂബ് ഹസനി, ഇസ്മാഈല്‍ സ്വാലിഹി പ്രസംഗിച്ചു. ജന. സെക്രട്ടറി പി.എം അബ്ദുല്‍ ലത്തീഫ് ഹാജി സ്വാഗതവും ട്രഷറര്‍ കെ.എച്ച് ഫാറൂഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."