HOME
DETAILS

ഓഹരി വില്‍പനയ്‌ക്കെതിരേ കപ്പല്‍ശാല മാര്‍ച്ച്

  
backup
July 31 2017 | 19:07 PM

%e0%b4%93%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87

കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വിറ്റഴിച്ച് സ്വകാര്യവല്‍ക്കരിക്കാന്‍ നടത്തുന്ന കേന്ദ്ര ഗവണ്‍മെന്റ് നടപടികള്‍ക്കെതിരെ ഓഗസ്റ്റ് രണ്ടിന് ജില്ലയില്‍ കരിദിനമാചരിക്കുന്നതിന് സംയുക്ത ട്രേഡ് യൂനിയനുകളുടെ ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. അന്നേ ദിവസം വൈകീട്ട് നാലിന് ജില്ലയിലെ വിവിധ ട്രേഡ് യൂനിയനുകള്‍ കൊച്ചി കപ്പല്‍ശാലയിലേക്ക് മാര്‍ച്ച് നടത്താനും ഇന്നലെ ചേര്‍ന്ന സംയുക്ത സമരസമതി യോഗം തീരുമാനിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ മണിശങ്കര്‍ സ്വാഗതം ആശംസിച്ചു.
സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എന്‍ ഗോപി, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ്, അഡ്വ.ടി.ബി മിനി(ടി.യു.സി.ഐ), എം.എ ഷാജി, സെബാസ്റ്റ്യന്‍ സാബു(കെ.ടി.യു.സി(ജെ), എം ബാബുരാജ്(എച്ച്.എം.എസ്), എന്‍.ജി തോമസ്(എന്‍.എല്‍.സി), ഫാരിഷ പി.എസ്(സേവ), കെ.കെ ചന്ദ്രന്‍(എ.ഐ.സി.ടി.യു), കെ.ടി വിമലന്‍(യു.ടി.യു.സി), ജബ്ബാര്‍ പുന്നക്കാടന്‍(എസ്.ടി.യു), കെ.എം സാദത്ത്(എന്‍.എസ്.ടി.യു), എം ജീവകുമാര്‍(ഐ.എന്‍.എല്‍.സി), തുടങ്ങിയവര്‍ സംസാരിച്ചു.
കേന്ദ്ര പൊതുമേഖലയിലെ വിവിധ യൂനിയനുകളെ പ്രതിനിധീകരിച്ച് യൂനിയന്‍ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. കപ്പല്‍ശാലയുടെ ഓഹരി വില്‍പ്പനയില്‍ നിന്നും പിന്‍മാറണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ സമിതി യോഗം കേന്ദ്ര സര്‍ക്കാരിനോടും ഷിപ്പ്‌യാര്‍ഡ് മാനേജ്‌മെന്റിനോടും ആവശ്യപ്പെട്ടു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  12 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  19 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  26 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  35 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago