HOME
DETAILS
MAL
സഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം; യു.ഡി.എഫ് സത്യഗ്രഹം രണ്ടാം ദിനത്തിലേക്ക്
backup
December 04 2018 | 03:12 AM
തിരുവനന്തപുരം; നിയമസഭാ നടപടികള്‍ ഇന്ന് തടസ്സപ്പെടുത്തില്ലെന്ന നിലപാടില്‍ പ്രതിപക്ഷം. സഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സഭയില്‍ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രതിപക്ഷ പ്രതിഷേധം.
അതേസമയം,ഈ ആവശ്യമുന്നയിച്ച് മൂന്ന് യു.ഡി.എഫ് എം.എല്‍.എമാര്സഭ ഹാളിനുള്ളില്‍ നടത്തുന്ന സത്യഗ്രഹം തുടരുകയാണ്. വി.എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നിവരാണ് സത്യാഗ്രഹം നടത്തുന്നത്. ഇന്നലെ രാത്രിയിലും സഭക്കുള്ളില്‍ സത്യാഗ്രഹം തുടര്‍ന്നു. പ്രതിപക്ഷ നേതാവ് ഇന്ന് എം.എല്‍.എമാരെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."