HOME
DETAILS

ജി.എസ്.ടിയുടെ മറവില്‍ ഹോട്ടലുകളില്‍ പകല്‍ കൊള്ള

  
backup
July 31 2017 | 21:07 PM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%8b%e0%b4%9f

കൊട്ടാരക്കര: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി ഏകീകൃത നികുതി സംവിധാനമായ ജി.എസ്.ടിയുടെ മറവില്‍ ഹോട്ടലുകളില്‍ നടക്കുന്നത് പകല്‍ കൊള്ള. സാധാരണക്കാരന്റെ അജ്ഞത മുതലെടുത്ത് ദിവസവും ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ദ്ധിപ്പിക്കുകയാണ്.
ഇത് തടയുന്നതിനോ ഭക്ഷ്യ സാധനങ്ങളുടെ വില നിശ്ചയിച്ചു നല്‍കുന്നതിനോ സര്‍ക്കാര്‍ വകുപ്പുകള്‍ തയ്യാറുകുന്നില്ല.
ഇടത്തരം മുന്തിയ ഹോട്ടലുകളിലാണ് ജി.എസ്.ടി യുടെ പേരില്‍ തട്ടിപ്പുനടത്തുന്നത്. 8 രുപയായിരുന്ന ചായയുടെ വില പലയിടത്തും 10 രുപായായി ഉയര്‍ത്തി.
50 രുപയുണ്ടായിരുന്ന സാധാ ഊണിന് 60 രുപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. 90 രുപയായിരുന്ന ചിക്കന്‍ബിരിയാണിക്ക് ഇപ്പോള്‍ 100 രുപ ആയിട്ടുണ്ട്.  
കോഴിയിറച്ചിയ്ക്ക് വില കുറയുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നതെങ്കിലും ഹോട്ടലുകളില്‍ കോഴി ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കുകയാണ് ഉണ്ടായത്.
മറ്റു മാംസ്യ ഭക്ഷണങ്ങളുടെയെല്ലാം  വില ഈ രീതിയില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  ഇടത്തരം ചെറുകിട ഹോട്ടലുകളില്‍ ഒന്നും ഉപഭോക്താവിന് ബില്ല് നല്‍കാറില്ല.
 ഭക്ഷണം വിളമ്പുന്ന ആള്‍ എഴുതി നല്‍കുന്ന കുറിപ്പടി കൗണ്ടറില്‍ നല്‍കി പണം ഈടാക്കുന്ന രീതിയാണ് മുഖ്യ ഇടങ്ങളിലും.
ഇതുമൂലം ഉഭഭോക്താവിനെ ഭക്ഷണവിലയും ജി.എസ്.ടി തുകയും അറിയാന്‍ കഴിയാറില്ല. ബില്ലു നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെങ്കിലും ഹോട്ടലുകള്‍ നടപ്പിലാക്കുന്നില്ല.
ജി.എസ്.ടി യെ കുറിച്ച് വ്യാപാരികള്‍ ക്കും അവബോധമില്ല. ഉപഭോക്താവിനെ കബളിപ്പിക്കാനുള്ള  ഉപാധിയായിട്ടാണ് പലരും ഇതിനെ കാണുന്നത്. ഈ അവസരം പരമാവധി മുതലെടുക്കുകയും ചെയ്തു വരുന്നു. ഉദ്യോഗസ്ഥരുടെ സ്ഥിതിയും വ്യത്യസ്തമല്ല.
വ്യാപാരികളോ ഉപഭോക്താക്കളോ സംശയം ചോദിച്ചാല്‍ അവരില്‍ പലര്‍ക്കും മറുപടിയില്ല. ഉദ്യാഗസ്ഥര്‍ പരിശോധനയ്ക്ക് മടിക്കുന്നതിന്റെ പ്രധാനകാരണവും ജി.എസ്.ടി യെ കുറിച്ചുള്ള അവബോധമില്ലായ്മയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago