പണ്ഡിതര്‍ സമൂഹത്തിന് കാവലാളാകണം: ഹൈദരലി ശിഹാബ് തങ്ങള്‍
ചേലേമ്പ്ര: പണ്ഡിതന്മാര് സമൂഹത്തിനു കാവലാളാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മന്‍ഹജുര്‍ റശാദ് ഇസ്ലാമിക് കോളജിന്റെ 15-ാം വാര്‍ഷിക സമ്മേളനം 'മന്ഹജ് ഇന്നവേഷ'ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത ഭൗതിക സമന്വയ വിദ്യാഭ്യാസമാണ് കാലത്തിനാവശ്യം. സമൂഹത്തിലെ ജീര്‍ണതകള്‍ക്ക് തടയിടാന്‍ പണ്ഡിതര്‍ തയാറാകണം-തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ദാറുല്‍ഹുദാ വി.സി ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അനുഗ്രഹ ഭാഷണം നടത്തി.
കാംപസില്‍ നിന്ന് ഡിഗ്രി പൂര്‍ത്തീകരിച്ച 51 യുവ പണ്ഡിതര്‍ക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും മന്ഹജ് സ്ഥാപകന്‍ ഹാജി കെ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും ഉപഹാരം സമര്‍പ്പിച്ചു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി പ്രഭാഷണം നടത്തി.
കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. മുഹമ്മദ് ബശീര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, യു. ശാഫി ഹാജി, എം.എ ചേളാരി, എം.കെ മുജീബ് റഹ്മാന്, ആസിഫ് പട്ടാക്കര, സൈതലവി ഹാജി, വി. ഗഫൂര്‍ മാസ്റ്റര്‍, അബ്ദുല്‍ ലത്തീഫ് ദാരിമി, എ.കെ അബ്ദുറഹ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."