ഇ.എസ്.ഐ സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സാ സൗകര്യം; ഉത്തരവ് പുനഃപരിശോധിക്കുമെന്ന്
കൊല്ലം: രോഗം നിര്‍ണ്ണയിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് വര്‍ഷക്കാലയളവില്‍ നൂറ്റി അന്‍പത്തിയാറില്‍ കൂടുതല്‍ ഹാജരുള്ള തൊഴിലാളികള്‍ക്കു മാത്രമേ ഇ.എസ്.ഐ നിയമമനുസരിച്ചുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യം ലഭ്യമാകൂ എന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി.
എല്ലാ തൊഴിലാളികള്‍ക്കും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ലഭിക്കുന്ന നിലയില്‍ ഉത്തരവ് ഇളവ് ചെയ്യുമെന്നും കേന്ദ്ര തൊഴില്‍ വകുപ്പ് മാത്രി ബന്ധാരു ദത്താത്രേയ ലോക്‌സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഇ.എസ്.ഐ കോര്‍പ്പറേഷന്‍ 2017 ല്‍ ഇറക്കിയ ഉത്തരവനുസരിച്ച് രോഗം നിര്‍ണ്ണയിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് വര്‍ഷക്കാലയളവിലെ നാല് കോണ്‍ട്രിബ്യൂഷന്‍ പീരിയഡുകളില്‍ രണ്ട് പീരിയഡുകളില്‍ ഏറ്റവും കുറഞ്ഞത് എഴുപത്തിയെട്ട് ഹാജര്‍ വീതം വേണമെന്നും മൊത്തം ഹാജര്‍ നൂറ്റി അന്‍പത്തിയാറിലധികം ഉണ്ടാകണമെന്നതായിരുന്നു പുതുക്കിയ വ്യവസ്ഥ.
ഈ വ്യവസ്ഥയനുസരിച്ച് കശുവണ്ടി, കയര്‍ തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകളിലെ പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് മതിയായ ഹാജരില്ലാത്തതിന്റെ പേരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ലഭിക്കില്ലെന്നും ഇത് കനത്ത അനീതിയാണെന്നും ചോദ്യോത്തര വേളയില്‍ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. ഇ.എസ്.ഐ നിയമത്തിന്റെ പരിധിയില്‍ കൂടുതല്‍ വിഭാഗം തൊഴിലാളികളെ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിക്കുന്ന ഗവണ്‍മെന്റ് തൊഴിലാളികളുടെ നിലവിലുള്ള ആനുകൂല്യം പരിമിതപ്പെടുത്തുന്നത് കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് വിദഗ്ധ ചികിത്സ നിഷേധിക്കപ്പെടുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷിതത്വവും വിദഗ്ധ ചികിത്സയും ഉറപ്പുവരുത്താനുള്ള ഇ.എസ്.ഐ നിയമം ഒരിക്കലും പരിമിതപ്പെടുത്തില്ലെന്നും അടിയന്തിരമായി ആനുകൂല്യം എല്ലാവര്‍ക്കും ലഭ്യമാകാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി സഭയില്‍ ഉറപ്പുനല്‍കി. ജൂലൈ ഒന്ന് മുതല്‍ പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിദഗ്ധ ചികിത്സ നിഷേധിക്കാനിടയായ ഉത്തരവ് ഇളവ് ചെയ്യുന്നതിലൂടെ കശുവണ്ടി വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസം ലഭ്യമാകുമെന്ന് മന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രേമചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."