നൗഷാദലി... നിന്നില്‍ കവിതയുടെ ഉപ്പുണ്ട്- കലോത്സവത്തിന്റെ നനുത്ത ഓര്‍മകള്‍
നിയോണ്‍ വെളിച്ചത്തിന്റെ ക്രൂരതയില്‍
നഗ്നമായ നഗരവീഥിയിലേക്ക്
നീ വന്നത്
നിന്റെ അമ്മൂമ്മയുടെയും
പെങ്ങളുടെയും
പ്രണയിനിയുടെയും
സ്നേഹത്തിലേക്കാണ് എന്നു തുടങ്ങി
പതുക്കെപ്പതുക്കെ വഴുതി വീണ ഓരോ പിറവിയും നഷ്ടപ്പെട്ട ഓരോ കവിതകളാണ് എന്നു വരെ വിറയാര്‍ന്ന ശബ്ദത്തില്‍ പതിനാലുകാരനായ നൗഷാദലി സാക്ഷാല്‍ ഒ.എന്‍.വിക്ക് മുന്നില്‍ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ കൊളളാമല്ലോ നൗഷാദെ നിന്നില്‍ കവിതയുടെ ഉപ്പുണ്ട്.
1998ല്‍ സ്കൂള്‍ കലോത്സവത്തില്‍ മടിക്കൈ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന നൗഷാദലി കവിതാ രചനയില്‍ ഒന്നാം സ്ഥാനം നേടിയ കവിതയാണ് ഒ.എന്‍.വിക്ക് മുന്നില്‍ അവതരിപ്പിച്ചത്. കൊച്ചു മിടുക്കന്റെ കവിത ആസ്വദിച്ച ഒ.എന്‍.വി നൗഷാദലിക്ക് സമ്മാനമായി ഒരു സെറ്റ് പാര്‍ക്കര്‍ പേനയും നല്‍കിയാണ് യാത്രയാക്കിയത്.
തന്റെ കവിതയുമായി ഇ.എം.എസിന്റെ വീട്ടിലെത്തി ഇ.എം.എസിന് മുന്നിലും കവിത അവതരിപ്പിച്ചു. അബൂദാബിയില്‍ സേഫ്റ്റ് വെയര്കമ്പനിയില് ജോലിചെയ്യുന്ന നൗഷാദലി ഇന്നും അന്നത്തെ കലോത്സവവും ഒ.എന്‍.വി, ഇ.എം.എസ് എന്നിവരെ കാണാന്‍ കഴിഞ്ഞതും നിറമുളള ഓര്‍മ്മയാണ്.
കവിതാ രചനയുടെ ഫലം പ്രഖ്യാപിച്ച വിധികര്‍ത്താവ് പറഞ്ഞ കാര്യങ്ങള്‍ നൗഷാദലിയുടെ മനസില്‍ ഇന്നും തങ്ങിനില്ക്കുന്നുണ്ട്. ഞങ്ങളൊക്കെ എഴുതേണ്ട കവിതകളാണിത്. യഥാര്‍ത്ഥ കവിത, ചലനാത്മകം, സ്പോടനാത്മകം എന്നായിരുന്നു വിധികര്‍ത്താക്കള്‍ നൗഷാദലിയുടെ കവിതയെ വിലയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."