HOME
DETAILS
MAL
വരം പുരസ്കാരം കുട്ടി അഹമ്മദ് കുട്ടിക്ക്
backup
December 04 2018 | 07:12 AM
മലപ്പുറം: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന് ഏര്‍പ്പെടുത്തിയ വരം പുരസ്കാരം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കുട്ടി അഹമ്മദ് കുട്ടിക്ക് സമ്മാനിക്കും. ഒന്‍പതിന് തിരൂര്‍ എസ്.എസ്.എം പോളിടെക്നിക്കില്‍ നടക്കുന്ന ഭിന്നശേഷിക്കാരുടെ സംസ്ഥാന കൂട്ടായ്മയായ വരം പ്രോഗ്രാമിലാണ് പുരസ്കാരം നല്‍കുക. തിരൂര്‍ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചുള്ള വരം കൂട്ടായ്മയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി.വിനോദ്, പൊലിസ് രഹസ്യാന്വേഷണ വിഭാഗം മുന്‍ ജില്ലാ സൂപ്രണ്ട് പി. രാജു, വികലാംഗ ക്ഷേമ കോര്പ്പറേഷന് മുന്‍ മാനേജിങ് ഡയറക്ടര്‍ ഡോ.കെ.എന്‍ റോഷന് ബിജിലി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."