HOME
DETAILS

സന്തോഷക്കാഴ്ചയായി കലോത്സവം കാണാനെത്തിയ ഈ കുഞ്ഞുങ്ങള്‍

  
backup
November 30, 2019 | 6:37 AM

45984654646

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഏറ്റവും സന്തോഷമുള്ള കാഴ്ചകള്‍ക്കാണ് ഇന്നലെ 17ാം വേദി സി.കെ രാഘവന്‍ മാസ്റ്റര്‍ കളമൊരുക്കിയത്. എന്‍ഡോസള്‍ഫാന്റെ ഇരകളായവരടക്കമുള്ള ഭിന്നശേഷിക്കാരായ കുട്ടികളായിരുന്നു ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ കഥകളി മത്സരം അരങ്ങേറിയ സദസിലെ പ്രധാന കാണികള്‍.

നീലേശ്വരം നഗരസഭക്ക് കീഴിലെ പ്രത്യാശ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളായ ഇവരാണ് കലോത്സവ നഗരിയില്‍ ഇന്നലെ സന്തോഷക്കാഴ്ച ഒരുക്കിയത്. സകൂളിലെ അധ്യാപകര്‍ക്കും രണ്ട് സഹായികള്‍ക്കും ഒപ്പം വേദിയിലെത്തിയ ഇവര്‍ വേദിയില്‍ കഥകളി സംഗീതം മുറുകിയപ്പോള്‍ അതിനൊപ്പം എഴുനേറ്റ് നിന്ന് താളം പിടിച്ചും സദസിന്റെ സ്‌നേഹം പിടിച്ചുപറ്റി. കലോത്സവ നഗരിയിലെ ഒന്നാം വേദിയിലും സംഘം എത്തിയിരുന്നു.

ഇത്തരം കലാമേളകളില്‍ അവരെ എത്തിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലാണെന്നാണ് അധ്യാപികമാരായ ജലജയും ശരണ്യയും പറയുന്നത്. ഒപ്പം തങ്ങളുടെ കുട്ടികള്‍ മികച്ച കലാകാരന്‍മാരാണെന്നും ഇവര്‍ അടിവരയിടുന്നു. പാട്ട്, ഡാന്‍സ് ഇനങ്ങളില്‍ മികവ് കാട്ടുന്നവരാണ് ഈ കുട്ടികള്‍ എന്നും അധ്യാപകര്‍ പറയുന്നു. 48 കുട്ടികളാണ് സ്‌കൂളിലുള്ളത്.

ഇതില്‍ ഏഴു പേര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളാണ്. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളില്‍ നിന്നും മടിക്കൈ പഞ്ചായത്തില്‍ നിന്നുമുള്ളവരാണ് പ്രത്യാശ സ്‌കൂളില്‍ പഠനം നടത്തുന്നവര്‍. ഈ വരുന്ന ചൊവ്വാഴ്ച കാസര്‍ഗോഡ് വെച്ച് നടക്കുന്ന ഡിസേബിള്‍ഡ് ഡേയുടെ ഭാഗമായുള്ള കലാ മത്സരങ്ങളില്‍ മാറ്റുരക്കാനിരിക്കുകയാണ് ഈ കുഞ്ഞുങ്ങള്‍. അതിനിടയിലാണ് കാലാസ്വാദനത്തിനായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദികളിലേക്ക് അവരെത്തിയത്. ഇത് കലോത്സവ നഗരിയിലെ ഏറ്റവും സന്തോഷമുള്ള കാഴ്ചകളില്‍ ഒന്നായി മാറുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  3 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  3 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  3 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  3 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  3 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  3 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  3 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  3 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  3 days ago