ഹോര്‍മുസ് കടലിടുക്ക് ദൗത്യത്തില്‍ പങ്കുചേരാത്തത്തിന് സഖ്യകക്ഷികളെ ശകാരിച്ച് ട്രംപ്
ലണ്ടന്‍: ഹോര്‍മുസ് ദൗത്യത്തില്‍ പങ്കുചേരാത്തത്തിന് സഖ്യകക്ഷികളെ ശകാരിച്ച് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം സഖ്യകക്ഷികള്‍ കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു.
ആഗോള എണ്ണ വ്യാപാരത്തിന് നിര്‍ണായകമായ ഒരു ജലപാത സുരക്ഷിതമാക്കാന്‍ സഹായിക്കുന്നതിന് നിരവധി രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. പേര് പരാമര്‍ശിക്കാതെയായിരുന്നു പ്രതികരണം. ഇക്കാര്യത്തില്‍ താത്പര്യമെടുക്കാത്തതിന് രൂക്ഷവിമര്‍ശനവും ട്രംപ് ഉന്നയിച്ചു.
'40 വര്‍ഷമായി, ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കുന്നു, നിങ്ങള്‍ അതില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നില്ല,' ട്രംപ് പറഞ്ഞു.
യു.എസും, ഇസ്റാഈലും ചേര്‍ന്ന് ഏകപക്ഷീയമായി നടത്തിയ ഇറാന്‍ ആക്രമണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തില്‍ ഭാഗമാകില്ലെന്ന് യു.കെ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ വ്യക്തമാക്കി.
ഹോര്‍മുസിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ജര്‍മനിയും, ഗ്രീസും നിലപാടെടുത്തിട്ടുണ്ട്. പ്രതിസന്ധി നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്നാണ് ഇറ്റലിയുടെ ആവശ്യം. നാറ്റോ സഖ്യകക്ഷികളില്‍ നിന്നുള്ള മറുപടി അക്ഷരാര്‍ഥത്തില്‍ ട്രംപിനെ വെട്ടിലാക്കിയിരിക്കുകയാണ്.
മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താനുള്ള നടപടികള്‍ക്കായി യു.കെ പ്രവര്‍ത്തിക്കും. മേഖലയിലെ സ്വന്തം പൗരന്‍മാരെ സംരക്ഷിക്കുകയും, സ്വയം പ്രതിരോധവും, സഖ്യകക്ഷികളെ സംരക്ഷിക്കലും യുകെയുടെ പ്രഥമ പരിഗണനയിലുള്ള കാര്യമാണ്. എന്നാല്‍ വിശാലമായ യുദ്ധത്തിലേക്ക് സ്വയം വലിച്ചിഴക്കില്ലെന്നും യുകെ പ്രധാനമന്ത്രി വ്യക്തമാക്കി. സമാനമായി പശ്ചിമേഷ്യയില്‍ യുദ്ധത്തിന് നാറ്റോ സൈനിക സഖ്യത്തിന് ഒന്നും ചെയ്യാനില്ലെന്ന് ജര്‍മന്‍ വക്താവും പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് തുറന്ന് എണ്ണ വിതരണം സുഗമമാക്കാന്‍ സഹായിച്ചില്ലെങ്കില്‍ പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയ്ക്ക് മോശം ഭാവിയുണ്ടാകുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. പ്രതിസന്ധിയില്‍ സഖ്യരാഷ്ട്രങ്ങള്‍ ഇടപെടുന്നില്ലെന്നും ഹോര്‍മുസിന്റെ സുരക്ഷക്ക് യുഎസ് മാത്രമേ ഇടപെടുന്നുള്ളൂ എന്നുമാണ് ട്രംപിന്റെ വാദം.
donald trump criticizes allied countries for not participating in the hormuz strait mission, raising concerns over global security and cooperation in the strategic gulf region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."