HOME
DETAILS

കമ്മിൻസ് പുറത്ത്; ഹൈദരാബാദിന്റെ പുതിയ ക്യാപ്റ്റൻ ഇന്ത്യൻ ലോകകപ്പ് ഹീറോ

  
March 17, 2026 | 5:37 AM

report says ishan kishan set new captain of Sunrisers Hyderabad

സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസിന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാവുമെന്ന് റിപ്പോർട്ട്. ആഷസ് പരമ്പരക്കിടെ പരുക്കേറ്റ കമ്മിൻസ് പൂർണ ഫിറ്റ്നസ് കൈവരിച്ചിട്ടില്ലാത്തതിനാലാണ് കമ്മിൻസിന് തുടക്കത്തിലെ മത്സരങ്ങൾ നഷ്ടമാവുന്നത്. കമ്മിൻസിന്റെ അഭാവത്തിൽ ആദ്യ മത്സരങ്ങളിൽ ഓറഞ്ച് ആർമിയെ ഇഷാൻ കിഷൻ നയിക്കുമെന്നാണ് റിപ്പോർട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കാൻ ഇഷാൻ കിഷന് സാധിച്ചിരുന്നു. 

ഹൈദരാബാദിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അഭിഷേക് ശർമയുടെ പേരും വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ആഭ്യന്തര ടൂർണമെന്റുകളിലും ഇന്ത്യക്ക് വേണ്ടിയും സമീപകാലങ്ങളിൽ നടത്തിയ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയാണ് ഇഷാന്റെ പേര് നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിന് വേണ്ടി ൫൧൭ റൺസാണ് ഇഷാൻ അടിച്ചു കൂട്ടിയത്. ടി-൨൦ ലോകകപ്പിലും ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാൻഡിനെതിരായ പരമ്പരയിലും മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. ൨൦൭ പ്രഹരശേഷിയിൽ ൫൩൨ റൺസാണ് ഇഷാൻ സ്വന്തമാക്കിയത്. 

മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസിൽ നിന്നുമാണ് ഇഷാൻ കിഷൻ ഹൈദരാബാദിലെത്തിയത്. 11 കോടിയായിരുന്നു ഓറഞ്ച് ആർമി ഇന്ത്യൻ വിക്കറ്റ് കീപ്പറെ സ്വന്തമാക്കിയത്. 2025 ഐപിഎല്ലിൽ ഹൈദരാബാദിനായുള്ള ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയായിരുന്നു ഇഷാൻ കിഷൻ തിളങ്ങിയത്.

രാജസ്ഥാൻ റോയൽസിനെതിരെയുള്ള ആദ്യ മത്സരത്തിൽ 47 പന്തിൽ പുറത്താവാതെ 106 റൺസ് നേടിയായിരുന്നു ഇഷാന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. 11 ഫോറുകളും ആറ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഈ സെഞ്ച്വറി നേടിയതോടെ ഹൈദരാബാദിനായി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഇഷാൻ കിഷൻ സ്വന്തമാക്കിയിരുന്നു. 

ഐപിഎൽ 19ാം സീസണ് മാർച്ച് 28നാണ് തുടക്കമാവുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ എതിരാളികൾ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസ് കടലിടുക്ക് ദൗത്യത്തില്‍ പങ്കുചേരാത്തത്തിന് സഖ്യകക്ഷികളെ ശകാരിച്ച് ട്രംപ് 

International
  •  3 hours ago
No Image

നെയ്മർ ബ്രസീൽ ടീമിൽ നിന്നും പുറത്ത്; ലോകകപ്പിന് മുമ്പേ കനത്ത തിരിച്ചടി

Football
  •  3 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം; മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ രോഗികള്‍ സുരക്ഷിതരെന്ന് അധികൃതര്‍

Kerala
  •  3 hours ago
No Image

പ്ലാറ്റ്‌ഫോം നവീകരണം: എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ ആലുവയിലും ഇടപ്പള്ളിയിലും യാത്ര അവസാനിപ്പിക്കും

Kerala
  •  3 hours ago
No Image

ഹോര്‍മുസ് പ്രതിസന്ധി: പുതിയ വ്യാപാര പാതകള്‍ സജീവമാക്കി യു.എ.ഇ; അവശ്യസാധനങ്ങളുടെയും എണ്ണയുടെയും വിതരണം സുരക്ഷിതം

uae
  •  4 hours ago
No Image

രാജസ്ഥാനെ നേരിടുമ്പോൾ വൈകാരിക പ്രശ്നങ്ങൾ ഉണ്ടാവില്ല: സഞ്ജു സാംസൺ

Cricket
  •  4 hours ago
No Image

പുറത്തുവരുന്നത് ജയത്തിലേക്കുള്ള പട്ടിക'; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിസ്മയങ്ങള്‍ തുടരുമെന്ന് വി.ഡി സതീശന്‍

National
  •  4 hours ago
No Image

കാബൂളില്‍ പാക് ആക്രമണം; 400 പേര്‍ കൊല്ലപ്പെട്ടു, 250 പേര്‍ക്ക് പരുക്ക്

International
  •  4 hours ago
No Image

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് റൂമില്‍ നിന്ന് ചെമ്പ് കമ്പി മോഷ്ടിച്ചയാള്‍ പിടിയില്‍

Kerala
  •  5 hours ago
No Image

രാജ്യസഭ തെരഞ്ഞെടുപ്പ്; ഒഡിഷയിലും ബിഹാറിലും അട്ടിമറി

Kerala
  •  5 hours ago