HOME
DETAILS

ഓണവിപണിയില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഇടപെടല്‍ ശക്തമാക്കുന്നു

  
backup
July 31, 2017 | 10:32 PM

%e0%b4%93%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b5%82%e0%b4%ae%e0%b4%b0


കോഴിക്കോട്: ഓണം ബക്രീദ് വിപണിയിലെ വിലക്കയറ്റം തടയാന്‍ കണ്‍സ്യൂമര്‍ ഫെഡ് ശക്തമായ ഇടപെടല്‍നടത്തുന്നു. ഇതിന്റെ ഭാഗമായി ഈ ഉത്സവകാലത്ത് സംസ്ഥാനത്ത് കണ്‍സ്യൂമര്‍ ഫെഡിന്റെ 3500 ചന്തകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഓഗസ്റ്റ് 25ന് ആരംഭിച്ച് സെപ്റ്റംബര്‍ മൂന്നു വരെ തുടരുന്ന ചന്തകള്‍ ഓണം ബക്രീദ് ആഘോഷ നാളുകളില്‍ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ മിതമായ വിലക്ക് നല്‍കും.
വിലക്കുറവിന് പുറമേ ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങളാണ് ഇത്തവണ വിപണിയിലെത്തുന്നതെന്ന് ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, എം ഡി ഡോ.എം രാമനുണ്ണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അരിയുള്‍പ്പെടെ 13 നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡിയില്‍ ലഭിക്കും. ജയ അരി 25 രൂപയ്ക്കും പഞ്ചസാര കിലോയ്ക്ക് 22 രൂപയ്ക്കും ചന്തകളില്‍ ലഭിക്കും. ബിരിയാണി അരി ഉള്‍പ്പെടെ പത്തോളം സാധനങ്ങള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 30 മുതല്‍ 40 ശതമാനം വരേ വിലക്കുറവില്‍ ലഭ്യമാക്കും. മറ്റ് 15 ഓളം സാധനങ്ങളും ഓണ വിപണിയില്‍ വിലക്കുറവില്‍ ലഭ്യമാക്കാനുമാണ് നീക്കം.
സര്‍ക്കാര്‍ ഏജന്‍സിയായ കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ലബോറട്ടറികളില്‍ നിന്നും പരിശോധന നടത്തി ഗുണനിലവാരം ഉറപ്പിച്ച സാധനങ്ങളാണ് ഉപഭോക്താക്കളിലെത്തുക. വിവിധ ഗോഡൗണുകളിലെത്തുന്ന സാധനങ്ങള്‍ ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. കേരളത്തിലെ 961 പഞ്ചായത്തുകളില്‍ 2575 ഓണച്ചന്തകളും മുനിസിപ്പാലിറ്റി കോര്‍പറേഷനുകളിലായി 961 ചന്തകളും 196 ത്രിവേണി, 15 മൊബൈല്‍ ത്രിവേണികളിലുമായി 3477 ചന്തകളും സജ്ജമാക്കും.
ഓണച്ചന്തയുടെ സംഘാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ 60 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനതല മെഗാ ചന്ത തിരുവവന്തപുരത്ത് നടക്കും. ഇത്തവണ ഓണത്തിന് ഓണം ബാസ്‌കറ്റ് എന്ന പേരില്‍ പ്രത്യേക കിറ്റും ഇറക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ഈ കൊമേഴ്‌സ് സംവിധാനം ഏര്‍പ്പെടുത്തും. നിലവില്‍ കണ്‍സ്യൂമര്‍ഫെഡ് ലാഭത്തിലാണെന്നും പൊതു മാര്‍ക്കറ്റിലെ വില പിടിച്ചു നിര്‍ത്താന്‍ ഇനിയും ഇടപെടലുകള്‍ ഉണ്ടാവുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ വിവാഹേതര ബന്ധം മക്കൾക്ക് ദുരിതം: പൊലിസിനോട് അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  13 minutes ago
No Image

മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തി പിതാവ്

National
  •  28 minutes ago
No Image

താപനില കുറയും; യുഎഇയിൽ നാളെ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  28 minutes ago
No Image

ആഗോള ടൂറിസം ഭൂപടത്തിൽ വിസ്മയമായി ഒമാൻ; 2025-ൽ എത്തിയത് 3.9 ദശലക്ഷം സഞ്ചാരികൾ

oman
  •  39 minutes ago
No Image

പ്രതി കരഞ്ഞ് മാപ്പപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: പൊലിസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി

Kerala
  •  40 minutes ago
No Image

പലിശനിരക്കില്‍ മാറ്റമില്ല; ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം

bahrain
  •  44 minutes ago
No Image

രോഹിത്തിന്റെ ലോക റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് സൂപ്പർതാരം

Cricket
  •  an hour ago
No Image

പെൺകുട്ടികൾക്ക് മിഠായി നൽകി പീഡിപ്പിച്ച കേസ്: തലശ്ശേരിയിൽ പോക്സോ പ്രതിക്ക് ഹാജരാക്കിയ ദിവസം തന്നെ ജാമ്യം

Kerala
  •  an hour ago
No Image

ബഹ്‌റൈനില്‍ വ്യാജ രേഖകളിലൂടെ തൊഴില്‍ പെര്‍മിറ്റുകള്‍; 8 പേര്‍ക്ക് കോടതി ശിക്ഷ

bahrain
  •  an hour ago
No Image

ആപ്താമിൽ പാക്കറ്റിന് അടിയിൽ ഈ തീയതിയുണ്ടോ? എങ്കിൽ കുഞ്ഞുങ്ങൾക്ക് നൽകരുത്; സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  an hour ago