HOME
DETAILS

ജനവിധിക്ക് ശേഷം കലോത്സവ വേദിയില്‍ വിധിയെഴുതി ശങ്കര്‍റൈ

  
backup
November 30, 2019 | 6:44 AM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5
 
 
കാഞ്ഞങ്ങാട്: തുളുനാടിന്റെ തനത് കലാരൂപം വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ മത്സരാര്‍ഥികളുടെ കണ്ണും മനസും വിധികര്‍ത്താവിലായിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെയുള്ളവരെല്ലാം ഒരു ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടക്ക് പൊതുയോഗങ്ങളില്‍ ഒരാള്‍ യക്ഷഗാനം പാടുന്നത് മത്സരാര്‍ഥികളില്‍ പലരും ചാനലിലൂടെ കണ്ടിരുന്നു.  അതേ ആള്‍ ഇപ്പോള്‍ വിധികര്‍ത്താവായി മുന്‍പില്‍. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ഥി എം. ശങ്കര്‍ റൈയാണ് യക്ഷഗാനത്തിന്റെ വിധികര്‍ത്താക്കളില്‍ ഒരാളായി കലോത്സവ വേദിയില്‍ എത്തിയത്. കേരള യക്ഷഗാന കലാക്ഷേത്രം പ്രസിഡന്റായിരുന്ന ശങ്കര്‍ റൈക്ക് യക്ഷഗാനത്തോടുള്ള അടുപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രധാന വിഷയമായിരുന്നു. 
 യക്ഷഗാന മത്സരത്തിന് എത്തിയ 12 ടീമുകളുടെ ഗുരുക്കന്മാര്‍ മൂന്നു പേരും കാസര്‍കോട്ടുകാരുമാണ്.  പടുമലെ ജയറാമ പാട്ടാലി, എം. മാധവന്‍, ദിവാകര മാവിനകട്ടെ എന്നിവരാണ് ഇത്തവണ തെക്കു നിന്നുള്ളവരെയും വടക്കു നിന്നുള്ളവരെയും ഒരുപോലെ പരിശീലിപ്പിച്ച് വേദിയിലെത്തിച്ചത്. മത്സരിക്കുന്നതില്‍ കാസര്‍കോട്ടെ ടീമുള്‍പ്പെടെ ഏഴു ടീമുകളുമായാണ് ജയറാം പട്ടാലി ഇക്കുറി കലോത്സവത്തിനെത്തിയത്. മൂന്നു ടീമുകളെയാണ് മാധവന്‍ മാസ്റ്റര്‍ പരിശീലിപ്പിച്ച് വേദിയിലെത്തിച്ചത്. രണ്ടു ടീമുകളുമായാണ് ദിവാകരന്‍ കലോത്സവത്തിനെത്തിയത്. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരിച്ചത് കാസര്‍കോട്ടുകാര്‍ തന്നെയാണ്. 'പക്ഷെ മത്സരിക്കാന്‍ ഞങ്ങ ഇല്ല, ഇതൊരു ക്ഷേത്ര കലയാണ്, വിശ്വാസ പൂര്‍വം കെട്ടിയാടുന്ന കല, ഇതിന് ഇത്ര പ്രചാരം കിട്ടുന്നു വെന്നതാണ് സന്തോഷം' മൂന്നു ഗുരുക്കന്മാരും മനസ്സു നിറഞ്ഞു ചിരിച്ചു.
 പടന്നക്കാട് കാര്‍ഷിക കോളജിലെ കണ്ണന്‍ പട്ടാളി വേദിയില്‍ ഇന്നലെ രാവിലെ മുതല്‍ യക്ഷഗാനമായിരുന്നു. സംഗീത, സാഹിത്യ, വാചിക,നൃത്യാദികള്‍ ഒത്തൊരുമിച്ച് സമ്മേളിക്കുന്ന യക്ഷലോക വാസികളുടെ കലയെ വിദ്യാര്‍ഥികള്‍ വേദിയിലവതരിപ്പിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്നതിലേറെയും കന്നടക്കാര്‍.   പ്രധാന വേഷങ്ങളായ കിരീടം, പൂണ്ടു, ബണ്ണത, പെണ്‍, ഹാസ്യം, സ്ത്രീ, ജന്തു എന്നിവയൊക്കെ വേദിയിലെത്തിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന കാണികള്‍ക്കും ആവേശം ഇരട്ടി. പങ്കെടുത്ത കാസര്‍കോട്ടെ അംഗല്‍പാടി എസ്.എ.പി.എച്ച്.എസ് ടീമിന് ഉള്‍പ്പെടെ മുഴുവന്‍ ടീമിനും എ ഗ്രേഡും ലഭിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ചൂടിനു നേരിയ ആശ്വാസം; തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത | UAE Weather updates

uae
  •  14 days ago
No Image

കടല്‍ത്തീരത്ത് ദുരൂഹ ലോഹഗോളങ്ങള്‍; ബഹിരാകാശ അവശിഷ്ടമെന്ന് സംശയം, ജാഗ്രതാ നിര്‍ദേശവുമായി ഓസ്‌ട്രേലിയ

International
  •  14 days ago
No Image

കെ.പി.സി.സി അധ്യക്ഷസ്ഥാനം; നേതാക്കളുമായി ചർച്ചയ്ക്ക് ദീപാദാസ് മുൻഷി

Kerala
  •  14 days ago
No Image

രാജ്യസഭാ സീറ്റ് നഷ്ടഭീതി; ഇടഞ്ഞ് ഇറങ്ങിയവരോട് അടുക്കാൻ സി.പിഎം

Kerala
  •  14 days ago
No Image

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില തകര്‍ന്നു; രാജ്യത്ത് ഇന്ധനവില കുറയാന്‍ സാധ്യത

Kerala
  •  14 days ago
No Image

തസ്തിക നിർണയത്തിൽ ഒരു വിദ്യാർഥി അധികം; മൂന്ന് വർഷത്തിനിടെ 53 അധിക അധ്യാപക തസ്തിക

Kerala
  •  14 days ago
No Image

ഇ 20 ഇന്ധനം; വാഹന ഉടമകളില്‍ 53 ശതമാനത്തിനും അതൃപ്തി; എഥനോള്‍ മൈലേജ് കുറയ്ക്കുന്നതായും പരാതി 

National
  •  14 days ago
No Image

ആസൂത്രണ ബോർഡ് നിയമന ക്രമക്കേട്; ഉത്തരം പറയേണ്ടത് പി.എസ്.സി 

Kerala
  •  14 days ago
No Image

വിടാതെ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത 

Kerala
  •  14 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പെയിൻ; 36 വർഷത്തെ ഇറ്റാലിയൻ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം!

Football
  •  14 days ago