HOME
DETAILS
MAL
സഊദിയില്‍ 14 പ്രധാന മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം
backup
November 30 2019 | 06:11 AM
റിയാദ്: സഊദിയില്‍ തന്ത്രപധാനമായ 14 മേഖലകളില്‍ സഊദിവല്‍ക്കരണം നടപ്പാക്കാന്‍ സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കം. പ്രത്യേക കണ്‍സള്‍ട്ടന്‍സികളുടെയും സ്പെഷ്യലിസ്റ്റ് കമ്പനികളുടെയും സഹായത്തോടെ ഏറ്റവും വലിയ സഊദിവല്‍ക്കരണ പദ്ധതി ആരംഭിക്കാനാണ് 'തൗതീന്‍' എന്ന പേരില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. പുതിയ സഊദിവല്‍ക്കരണ പദ്ധതി പ്രാബല്യത്തില്‍വരുന്നതോടെ തന്ത്രപ്രധാനമായ വിവിധ മേഖലകളില്‍ നിന്നും വിദേശികള്‍ കുടിയിറക്കപ്പെടും.
ടെലികോം, ഗതാഗതം, റസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ടൂറിസ്റ്റ് അക്കമഡേഷന്‍, റിയല്‍ എസ്റ്റേറ്റ്, ലോജിസ്റ്റിക് സര്‍വീസുകള്‍, ലീഗല്‍ കണ്‍സള്‍ട്ടന്‍സി, എന്‍ജിനീയറിങ്, അക്കൗണ്ടിങ് അടക്കമുള്ള 14 മേഖലകളാണ് സഊദിവല്‍ക്കരണം ലക്ഷ്യമിടുന്നത്. കണ്‍സള്‍ട്ടന്‍സികളില്‍ നിന്നും സ്പെഷ്യലിസ്റ്റ് കമ്പനികളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ച് ലഭ്യമാകുന്ന വിവരങ്ങളും റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയുള്ള അന്തിമ കരാര്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് സഊദിവല്‍ക്കരണം നടപ്പാക്കുക. 14 മേഖലകളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക.
ഇത് നടപ്പാക്കുന്നതോടെ വിദേശികള്‍ക്ക് വ്യാപകമായി തൊഴിലുകള്‍ നഷ്ടപ്പെടും. ഇതിനകം തന്നെ സഊദിവല്‍ക്കരണം മൂലം രണ്ടര വര്‍ഷത്തിനിടെ 19 ലക്ഷത്തോളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."