HOME
DETAILS

സംയുക്ത സന്ദർശക വിസ കരാറിൽ സഊദി-യു എ ഇ രാജ്യങ്ങൾ ഒപ്പു വെച്ചു

  
backup
November 30 2019 | 10:11 AM

%e0%b4%b8%e0%b4%82%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%bc%e0%b4%b6%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%b8-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1

റിയാദ്: സഊദി അറേബ്യയും യു എ എയും ഒറ്റ വിസയിൽ സന്ദർശനം നടത്താൻ സഹായിക്കുന്ന സഊദി - യു എ ഇ സംയുക്ത വിസ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ യു എ ഇ സന്ദർശനത്തിനിടെയാണ് ഏറെ പ്രാധാന്യമുള്ള സംയുക്ത വിസ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചത്. യു എ ഇ വാർത്താ ഏജൻസിയായ "വാം"ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. വിനോദ സഞ്ചാര മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കിയുള്ള സന്ദർശക ഏക വിസ സമ്പ്രദായം ഇരു രാജ്യങ്ങളിലെയും താമസക്കാർക്ക് ഏറെ ഉപകാരപ്പെടും. സഊദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജും (എസ്‌സി‌ടി‌എച്ച്) യു എ ഇ മന്ത്രാലയവും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായുള്ള കരാറുകളിൽ സുപ്രധാനമാണ് സഊദി-യു എ ഇ ഏകീകരണ സന്ദർശന വിസ കരാർ.

[gallery columns="9" size="full" ids="795725" orderby="rand"]


സംയുക്ത വിസ പദ്ധതിയുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും അതിർത്തി കവാടങ്ങളിലും വിമാനത്താവളങ്ങളിലും നടപടികൾ ഏറെ ലഘൂകരിക്കപ്പെടും. ഇരു രാജ്യങ്ങളിലും താമസിക്കുന്നവർക്ക് ഇരു ഭാഗത്തേക്കും യഥേഷ്‌ടം സഞ്ചരിക്കാൻ സാധിക്കുന്ന വിസ സമ്പ്രദായമെന്ന് മാത്രമാണ് ഇപ്പോൾ പുറത്ത് വന്ന വിവരങ്ങൾ. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടിട്ടില്ല. കൂടാതെ, അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾ സുഗമമാക്കുന്നത് ലക്ഷ്യമിട്ട്, പരീക്ഷണാത്മക ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി.
സഊദി അറേബ്യ, യു എ ഇ രാജ്യങ്ങൾക്ക് പുറമെ മേഖലയിലുടനീളം ഭക്ഷ്യ വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ട് ഭക്ഷ്യസുരക്ഷയ്ക്കായി പ്രത്യേക സംയുക്ത നീക്കങ്ങളും കിരീടാവകാശിയുടെ യു എ ഇ സന്ദർശനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സൈബർ ആക്രമണം ചെറുക്കാൻ ഒരുമിച്ച് നീങ്ങുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും ഇരു രാജ്യങ്ങളിലെയും യുവാക്കൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആശയങ്ങൾ കൈമാറുന്നതിനും യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സഊദി-എമിറാത്തി യൂത്ത് കൗൺസിൽ രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  4 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  5 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago