ബഹ്‌റൈനില്‍ ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയര്‍ നൃത്ത മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയറിനോട് അനുബന്ധിച്ച് കലാപ്രേമികള്‍ക്കായി നൃത്ത മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഏതു പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ വെസ്റ്റേണ്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, അറബിക് ഡാന്‍സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഡിസംബര്‍ 13,15 ,18 തിയ്യതികളിലാണ് മത്സരം. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ വരുന്നവര്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും നല്‍കും.
കൂടാതെ ഒന്നാം സ്ഥാനത്തു എത്തുന്നവര്‍ക്ക് ഡിസംബര്‍ 20 ,21 തിയ്യതികളില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഇസ ടൗണ്‍ കാമ്പസില്‍ നടക്കുന്ന മെഗാ ഫെയര്‍ വേദിയിലും നൃത്ത പരിപാടി അവതരിപ്പിക്കാവുന്നതാണ്. ഡിസംബര്‍ 10 നു മുന്‍പ് അഞ്ചു പേരില്‍ കുറയാത്ത ഗ്രൂപ്പുകള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍മാരായ സതീഷ് നാരായണന്‍ 33368466, രഞ്ജു നായര്‍ 33989636, നീന ഗിരീഷ് 35372012, ഷമിതാ സുരേന്ദ്രന്‍ 36324335 എന്നിവരെ ബന്ധപ്പെടുക. എല്ലാ കലാ സ്‌നേഹികളുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ,സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് നമ്പ്യാര്‍, ദീപക് ഗോപാലകൃഷ്ണന്‍, സജി ജോര്‍ജ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."