എന്‍ജിനീയറിങ് കോളജുകളില്‍ യോഗ്യതയില്ലാത്ത അധ്യാപകര്‍: മന്ത്രി
തിരുവനന്തപുരം: എന്‍ജിനീയറിങ് കോളജുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചതിനാല്‍ അധ്യാപനപരിചയവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ള അധ്യാപകരുടെ അഭാവം പഠന നിലവാരത്തെ ബാധിക്കുന്നുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍ നിയമസഭയെ അറിയിച്ചു. എല്ലാ കോളജുകളും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി അക്രഡിറ്റേഷന് വിധേയമാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ കോളജുകളിലും ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ രൂപീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ ഉടന്‍ ആരംഭിക്കും.
അടിസ്ഥാനവിഷയങ്ങളില്‍ പ്രാവീണ്യമില്ലാതെ എന്‍ജിനീയറിങ് പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എന്‍ജിനീയിറങ്ങിന് ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. പ്രവേശനം പൂര്‍ത്തിയായപ്പോള്‍ 23,645 സീറ്റുകള്‍ ഒഴിഞ്ഞു കിടന്നു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയത് കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങിലാണ്.
ഏറ്റവും കുറവ് പോളിമര്‍ എന്‍ജിനീയറിങ്ങിലാണ്. വിവിധ കോളജുകളിലായി ഒരു വിദ്യാര്‍ഥി പോലും പ്രവേശനം നേടാത്ത 58 ബ്രാഞ്ചുകളുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."