കശ്മിര്‍ വിഷയം: യുദ്ധമല്ല; വേണ്ടത് ചര്‍ച്ചയെന്ന് ഇമ്രാന്‍ഖാന്‍
ഇസ്‌ലാമാബാദ്: കശ്മിര്‍ പ്രശ്‌നപരിഹാരത്തിനു വേണ്ടതു യുദ്ധമല്ലെന്നും പകരം ചര്‍ച്ചയാണ് നടക്കേണ്ടതെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.
ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുകയാണ് ഈ വിഷയത്തിലെ പരിഹാരം. ചര്‍ച്ചയ്ക്കു തയാറായാല്‍ പ്രശ്‌നപരിഹാരത്തിനായി രണ്ടോ മൂന്നോ മാര്‍ഗങ്ങള്‍ മുന്നോട്ടുവയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടില്ലായിരുന്നുവെങ്കില്‍ കശ്മിര്‍ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നുവെന്ന് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും മുന്‍ വിദേശകാര്യ മന്ത്രി നട്‌വര്‍സിങ്ങും ഒരു സമ്മേളനത്തിനിടയില്‍ തന്നോടു പറഞ്ഞിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ ചര്‍ച്ച നടന്നാല്‍ ഇക്കാര്യം പരിഹരിക്കപ്പെടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
ആണവായുധം കൈവശമുള്ള രണ്ടു രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തിനു സാധ്യതയില്ല. അയല്‍രാജ്യങ്ങളുമായി സൗഹൃദപരവും സമാധാനപരവുമായ ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന്റെ തിരക്കു കാരണം സൗഹൃദനീക്കത്തിനുള്ള സാഹചര്യമുണ്ടായില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരും സൈന്യവും ഒരേ തൂവല്‍പക്ഷികളാണെന്നും സര്‍ക്കാര്‍ തീരുമാനങ്ങളെ സൈന്യം എല്ലാതരത്തിലും പിന്താങ്ങുന്നുവെന്നും വിദേശകാര്യ നയരൂപീകരണത്തില്‍ സൈന്യത്തിന്റെ അഭിപ്രായംകൂടി കണക്കിലെടുക്കാനാണ് തീരുമാനമെന്നും ഇമ്രാന്‍ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."