അനധികൃത മൊബൈൽ വിൽപ്പന; റിപ്പയർ നടത്തിയ വിദേശികൾ പിടിയിൽ
റിയാദ്: സമ്പൂർണ്ണ സഊദി വൽക്കരണം പ്രഖ്യാപിച്ച മൊബൈൽ ഫോൺ വിൽപ്പന, റിപ്പയർ രംഗത്ത് അനധികൃതമായി രഹസ്യമായി പ്രവർത്തിച്ച വിദേശികളെ സഊദി അധികൃതർ പിടികൂടി. തലസ്ഥാന നഗരിയിലെ അൽ മുർസലാത്ത് ജില്ലയിലെ മൊബൈൽ മാർക്കറ്റിൽ നടത്തിയ റെയ്‌ഡിലാണ് നിയമ ലംഘനം നടത്തി അനധികൃതമായി പ്രവർത്തിച്ച 41 വിദേശികളെ അധികൃതർ പിടികൂടിയത്.
സുരക്ഷാ ജീവനക്കാരാരുടെ സഹായത്തോടെ റിയാദ് ലേബർ ഓഫീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിലാണ് അനധികൃത വിദേശികളെ മൊബൈൽ മേഖലയിൽ നിന്നും പിടികൂടിയത്. മൊബൈൽ ഫോൺ വിൽപന, റിപ്പയർ മേഖലയിൽ വിദേശികൾ പ്രവർത്തിക്കുന്ന ഏതാനും സ്ഥാപനങ്ങളും അൽമുർസലാത്ത് മൊബൈൽ ഫോൺ സൂഖിനോട് ചേർന്ന ഗോഡൗണുകളുമാണ് ലേബർ ഓഫീസ് ഉദ്യോഗസ്ഥർ റെയ്‌ഡ് ചെയ്‌തതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. ശിക്ഷാ നടപടികൾ സ്വീകരിച്ച് നാടുകടത്തുന്നതിന് നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."