ചിലത് വല്ലാതെ വേദനിപ്പിച്ചു, ജീവകാരുണ്യ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നംപറമ്പില്‍
കോഴിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ ഫിറോസ് കു
ന്നംപറമ്പില് ജീവകാരുണ്യ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ഫേസ് ബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കി ഫിറോസ് വീഡിയോ പോസ്റ്റ് ചെയ്തത്.
ഞാന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു, ഇതുവരെ നിങ്ങള്‍ എനിക്ക് നല്കിയ സ്നേഹത്തിന് നന്ദി. എന്നെ ചേര്‍ത്ത് പിടിച്ച പ്രവാസികളോടും ഒരായിരം നന്ദി. ആമുഖമായി ഇങ്ങനെ ഒരു കുറിപ്പിട്ട ശേഷമാണ് അടുത്ത കാലത്ത് തിനിക്കെതിരെയുണ്ടായ ആരോപണങ്ങളെക്കുറിച്ചും അതില്‍ മനം നൊന്ത് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നതായും ഫിറോസ് അറിയിക്കുന്നത്. ഈ കാലയളവില്‍ ഉണ്ടായ തിക്താനുഭവങ്ങളെക്കുറിച്ചും സൂചന നല്‍കുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ നിരവധി പാവപ്പെട്ട കുടുംബങ്ങളെ സഹായിച്ചിരുന്ന ഫിറോസിനെ വിമര്‍ശിച്ചും അടുത്തകാലത്ത് ചിലര്‍ രംഗത്തെത്തിയിരുന്നു.
ഇത്തരം പ്രചാരണങ്ങളില്‍ മനം മടുത്തിട്ടാണ് താന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഒന്നരവര്‍ഷമായി തനിക്കെതിരേ മോശമായ തരത്തില്‍ പ്രചാരണങ്ങള്‍ നടത്തിയിരുന്നു ചിലര്‍. അതുകൊണ്ടുതന്നെ ഇന്നു മുതല്‍ താന്‍ ആര്‍ക്കുവേണ്ടിയും സോഷ്യല്‍ മീഡിയയിലൂടെ സഹായം ആവശ്യപ്പെട്ട് രംഗത്തു വരില്ലെന്നും ഫിറോസ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."