ഭാഷാ സമര അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
കയ്പമംഗലം: വര്‍ഗീയതയേയും ഫാഷിസത്തേയും ചെറുത്ത് തോല്‍പിക്കാന്‍ ബഹുസ്വര സമൂഹത്തിന്റെ പുനരൈക്യം മാത്രമാണ് പരിഹാരമെന്ന് മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഫ്‌സല്‍ അഭിപ്രായപ്പെട്ടു. മുസ്‌ലിം യൂത്ത് ലീഗ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി 'വര്‍ഗീയതക്ക് ബഹുസ്വരതയാണ് മറുപടി' എന്ന പ്രമേയത്തില്‍ മൂന്നുപീടിക ലീഗ് ഹൗസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഹുസ്വര സമൂഹത്തിലെ വൈവിധ്യങ്ങളില്‍ കൈവെച്ച് രാജ്യത്ത് നമ്മെ പരസ്പരം അകറ്റാനും നശിപ്പിക്കാനും ശ്രമിക്കുമ്പോള്‍ മുഖ്യശത്രുവായ ഫാഷിസ്റ്റുകളെ തിരിച്ചറിഞ്ഞ് ഇന്ത്യയുടെ മഹത്തായ പൈതൃകത്തിലേക്കും പാരമ്പര്യത്തിലേക്കും നാം മടങ്ങി ഇത്തരം വര്‍ഗീയ ശക്തികള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറെടുക്കേണ്ട അപകടകരമായ വര്‍ത്തമാനകാല രാഷട്രീയ സാഹചര്യത്തിലാണ് നാം മുന്നോട്ട് പോവുന്നത്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിജീവനത്തിനായി നടന്ന പോരാട്ടമായിരുന്നു ഭാഷാ സമരം. വിവിധ ഭാഷകളും വേഷങ്ങളും വ്യത്യസ്ത ഭക്ഷണങ്ങളും നിലനില്‍ക്കുന്ന രാജ്യത്ത് ബഹുസ്വരതയിലൂന്നിയ സംസ്‌കാരത്തിന് നേരെ അപകടകരമായ വെല്ലുവിളികള്‍ ഉയരുന്ന സാമൂഹിക ചുറ്റുപാടില്‍ ഭാഷാ സമര പോരാട്ടത്തിന്റെ പ്രാധാന്യം വലുതാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ട് പോകാന്‍ ആര്‍ക്കും സാധിക്കില്ല എന്നതിന്റെ തെളിവാണ് ഭാഷാ സമരമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ സാജുദ്ദീന്‍ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശോഭ സുബിന്‍ മുഖ്യാതിഥിയായി.യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് കെ.കെ സക്കരിയ്യ മുഖ്യ പ്രഭാഷണം നടത്തി,മുന്‍ യൂത്ത് ലീഗ് നിയോ: മണ്ഡലം പ്രസിഡന്റ് കെ.എം ഷാനിര്‍ ഭാഷാ അനുസ്മരണ പ്രഭാഷണം നടത്തി.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ യൂസഫ്, ദളിത് ലീഗ് ജില്ലാ ജന.സെക്രട്ടറി കെ.എ പുരുഷോത്തമന്‍, കെ.എം.സി.സി നേതാക്കളായ കെ.എം.സൈഫുദ്ദീന്‍,കെ.കെ. ഷാഹുല്‍ ഹമീദ്, പി.എ ഉമ്മര്‍, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.കെ ഉബൈദ്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി യു.വൈ.ഷമീര്‍, പി.എം സൈനുദ്ദീന്‍, പി.എ. ഇസ്ഹാഖ് എന്നിവര്‍ സംസാരിച്ചു.പി.എം അക്ബറലി സ്വാഗതവുംഇ. എച്ച്. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."