ധനവിനിയോഗത്തില്‍ കൃത്യവിലോപം കാട്ടിയ എക്സ്റ്റന്‍ഷന്‍ ഓഫിസറെ സസ്‌പെന്റ് ചെയ്തു
ചാവക്കാട് : ബേ്‌ളാക്ക് പഞ്ചായത്തില്‍ ഐ എ വൈ ഭവനനിര്‍മ്മാണ പദ്ധതിയുടെ ധനവിനിയോഗത്തില്‍ ക്യത്യവിലോപം കാണിച്ച എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ( ഹൗസിംഗ് ) ചുമതലയുള്ള ആബ്രോസ് മൈക്കിളിനെ സസ്‌പെന്റ് ചെയ്തതായി ചാവക്കാട് ബേ്‌ളാക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു . 2014-15 വര്‍ഷത്തെ പദ്ധതിയില്‍ എടക്കഴിയൂര്‍ സ്വദേശി തൈപറമ്പില്‍ ആമിനുമ്മയ്ക്ക് ( 75 ) അനുവദിച്ച ഒരുലക്ഷത്തിമുപ്പതിനായിരം രൂപ നല്‍കുന്നത് മനപ്പൂര്‍വ്വം വര്‍ഷങ്ങളായ ിഅനാവശ്യ തടസം പറഞ്ഞ് നല്‍കിയില്ലെന്ന പരാതിയിന്‍മേലാണ് ബേ്‌ളാക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് തിങ്കളാഴ്ച സസ്‌പെന്റ് ചെയ്തതെന്ന് പ്രസിഡന്റ് പറഞ്ഞു .വാക്കാലും രേഖാമൂലവും ഉദ്യോഗസ്ഥനോട് ഫണ്ട് അനുവദിക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല. വി ഇ ഒയുടെ സര്‍ട്ടിക്കറ്റ് ലഭിച്ചാല്‍ ഫണ്ട് വിതരണം ചെയ്യാന്‍ തടസമില്ല . ബി ഡി ഒയുടെ നിര്‍ദേശവും ഉദ്യോഗസ്ഥന്‍ ചെവികൊണ്ടില്ല.
കഴിഞ്ഞ 18 ന് ചേര്‍ന്ന ബേ്‌ളാക്ക് പഞ്ചായയത്ത് േേയാഗം രണ്ട് ദിവസത്തിനകം ആമിനയ്ക്ക് ഫണ്ട് കൊടുത്തില്ലെങ്കില്‍ നടപടിയെടുക്കാന്‍ ഐക്യകണേ്ഠന തിരുമാനിച്ചിരുന്നു . എന്നാല്‍ ആബ്രോസ് തുടര്‍ച്ചയായി അവധിയെടുത്ത് മറ്റുഗുണഭോക്താക്കളെ കൂടി ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."