പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി: മുഖ്യമന്ത്രി
തലശ്ശേരി: വിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ച മനസിലാക്കി പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനുള്ള വിപുലമായ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി ഗ്ലോബല്‍ മീറ്റ് 2016 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരേ വേഷ സംവിധാനം സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാനാണ് സര്‍ക്കാറിന്റെ ഉദ്ദേശം. എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ആദ്യ ഘട്ടമായി ഇത് നടപ്പിലാക്കുക. പൊതു വിദ്യാലയങ്ങളെ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതില്‍ എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒ.വി മുസ്തഫ അധ്യക്ഷനായി. കണ്ണൂര്‍ രൂപതാ അധ്യക്ഷന്‍ റവ.ഡോ. അലക്‌സ് വടക്കുംതല, കെ.കെ രാഗേഷ് എം.പി, എ.എന്‍ ഷംസീര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, വിദ്യാഭ്യാസ ഓഫിസര്‍ കെ.കെ സതീറാണി, വനജ, ടി.സി അബ്ദുല്‍ ഖിലാബ്, പ്രിന്‍സിപ്പല്‍ ഡെന്നി ജോണ്‍, ബെന്നി ഫ്രാന്‍സിസ്, സിനിമാ നടന്‍ വിനീത്, ബിനീഷ് കോടിയേരി, പി.പി ലക്ഷ്മണന്‍, വി.കെ സുരേഷ്ബാബു, ഫാത്തിമ മാളിയേക്കല്‍, കെ.വി ഗോകുല്‍ദാസ്, അഡ്വ.ടി.സുനില്‍ കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."