ടാറ്റ നെക്സണ്‍ ദീവാലിക്കെത്തും
കഴിഞ്ഞ മൂന്നു വര്‍ഷമായി വാഹനപ്രേമികള്‍ ടാറ്റയുടെ നെക്സക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. എന്നാല്‍ ആ കാത്തിരിപ്പിന് ഈ ദീവാലിയോടെ അവസാനമാകും. ദീവാലിക്കു മുന്‍പ് കാര്‍ നിരത്തിലിറക്കുമെന്നാണ് ഇപ്പോള്‍ ടാറ്റ മോട്ടോഴ്സ് പറയുന്നത്. 2014 ഇന്ത്യന്‍ ഓട്ടോ എക്സ്പോയിലാണ് കാര്‍ അവതരിപ്പിച്ചത്.
ഡ്യുവല്‍ ടോണ്‍ കളറില്‍ മികച്ച രൂപഭംഗിയാണ് കാറിനെ വ്യത്യസ്തമാക്കുന്നത്. ജാഗ്വറിന്റെയും ലാന്‍ഡ് റോവറിന്റെയും മോഡലിലാണ് ബോഡി ഡിസൈന്‍ ചെയ്തത്. കൈയില്‍കെട്ടി നടക്കാവുന്ന രൂപത്തിലുള്ള റിസ്റ്റ്ബാന്‍ഡ് ആക്റ്റിവിറ്റി കീയാണ് ഇതിന്റെ പ്രത്യേകതകളിലൊന്ന്. വാച്ച് പോലെ ഇത് കൈയില്‍കെട്ടി നടക്കാം.
വലിയ വീതിയിലുള്ള പിന്സീറ്റാണിതിനുള്ളത.് രണ്ടു പേര് ആണെങ്കില്‍ സുഖമായി ആംറസ്റ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. ഇത് മടക്കിവച്ചാല്‍ മൂന്നു പേര്‍ക്കിരിക്കാം. പിന്നില്‍ കപ്ഹോള്‍ഡറും ഒരുക്കിയിട്ടുണ്ട്.
എസ്.യു.വി കാറ്റഗറിയില്‍ പെടുന്ന കാറില്‍ 6.5 ഇഞ്ച് എച്ച.ഡി ടച്ച് സ്ക്രീന്‍,ആപ്പിള്‍ കാര്‍ പ്ലേ,ആന്‍ഡ്രോയിഡ് ഓട്ടോ എന്നീ സൗകര്യങ്ങളും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."