കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വര്‍ഗീസ് ഹൈക്കോടതിയില്‍
കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് അജു വര്‍ഗീസ് ഹൈക്കോടതിയില്‍ ഹരജി നല്കി. അജു വര്‍ഗീസിനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് കാണിച്ച നടി നല്കിയ സത്യവാങ്മൂലവും ഹരജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
അജുവിന്റെ പോസ്റ്റ് ദുരുദ്ദേശപരമല്ലെന്നും അദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ആക്രമിക്കപ്പെട്ട നടി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലീപിനെ ചോദ്യം ചെയ്തതിനു ശേഷം ന്യായീകരിച്ച് ഇട്ട പോസ്റ്റിലാണ് അജു നടിയുടെ പേര് പരാമര്‍ശിച്ചത്. ശേഷം
നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു മാപ്പു ചോദിച്ചിരുന്നു.
ഇരയുടെ പേര് പരസ്യപ്പെടുത്തിയ കേസില്‍ കളമശേരി പൊലിസാണ് അജു വര്‍ഗീസിനെതിരേ കേസെടുത്തിരുന്നത്. അജുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം മൊബൈല്‍ ഫോണും അടുത്തിടെ കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."