സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇരു ചേരികളില്‍
പുതുനഗരം: കൊല്ലങ്കോട് കാര്‍ഷിക സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇരു ചേരികളായി മത്സര രംഗത്ത്. 17,024 അംഗങ്ങളുള്ള കൊല്ലങ്കോട് കാര്‍ഷിക സഹകരണ ബാങ്കില്‍ ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് കൊല്ലങ്കോട് ബ്ലോക്ക് പ്രസിഡന്റ് വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പാനലും നിലവിലെ ബാങ്ക് പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പാനലും മത്സരിക്കുന്നത്.
പൗരമുന്നണിയെന്ന പേരില്‍ കൊല്ലങ്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി. വിശ്വനാഥനുള്ള സംഘത്തില്‍ ബി.ജെ.പിയും സി.പി.ഐയും പങ്കാളികളായിട്ടുള്ളത്.
പി. ശെല്‍വരാജ്, കെ.പി ശിവകുമാര്‍, കെ. നൂര്‍ മുഹമ്മദ്, ചെറുക്കോട് കെ. ഗംഗാധരന്‍, വി. വിശ്വനാഥന്‍, ഉദയ പ്രകാശന്‍, ഓമന സുബ്രഹ്മണ്യം, ഭാഗ്യലക്ഷ്മി, കൗശല്യ ദേവി എന്നിവരടങ്ങുന്ന സംഘമാണ് മത്സരത്തിനുള്ളത്. മുന്‍ കെ.പി.സി.സി അംഗവും, ഡി.സി.സി സെക്രട്ടറിയുമായിരുന്ന നിലവിലെ സഹകരണ ബാങ്ക് പ്രസിഡന്റ് എ. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് സഹകരണ സംരക്ഷണ മുന്നണിയെന്ന പേരില്‍ രണ്ടാമത്തെ പാനല്‍ മത്സരിക്കുന്നത്. ഇതില്‍ മുസ്‌ലിം ലീഗ് കൊല്ലങ്കോട് സെക്രട്ടറി അക്ബര്‍ ബാക്ഷ, വിനോദ് ചന്ദ്രന്‍, വി. ഉണ്ണികൃഷ്ണന്‍, കെ. ഗിരീഷ്, എ. പ്രിയയദര്‍ശന്‍, ബിന്ദു ബാസ്‌കരന്‍, ബേബി കറുപ്പസ്വാമി, കെ. പത്മാവതി, എന്നിവരോടൊപ്പം സി.പി.എമ്മിന്റെ പ്രതിനിധികളായി കെ. ഗംഗാധരന്‍, സി. ചന്ദ്രന്‍ എന്നിവരുമുള്ള സംഘമാണ് മത്സരത്തിനുള്ളത്.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ആദ്യമായാണ് ഇടതുപക്ഷങ്ങളിലെ സി.പി.എം, സി.പി.ഐ എന്നിവയില്‍ ഉള്‍പ്പെട്ട ഇടതുപക്ഷ അംഗങ്ങള്‍ ഇരുചേരിയളിലായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം മത്സരത്തില്‍ പങ്കാളികളായിട്ടുള്ളത്. മുന്‍ എം.എല്‍.എ കെ.എ ചന്ദ്രന്‍ പൗരമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു. സഹകരണ സംരക്ഷണ മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് എ.വി ഗോപിനാഥ് പങ്കെടുക്കും. ഇരു വിഭാഗങ്ങളും ബാങ്ക് ഭരണം പിടിച്ചെടുക്കുന്നതിനുള്ള ചൂടേറിയ പ്രചരണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."