പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം: ഡി.വൈ.എഫ്.ഐ നേതാവടക്കം 9 പേര്‍ കസ്റ്റഡിയില്‍; അഞ്ചുപേര്‍ അറസ്റ്റില്‍
തളിപ്പറമ്പ് (കണ്ണൂര്‍): പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ചുപേരെ പൊലിസ് അറസ്റ്റുചെയ്തു. പഴയങ്ങാടിയിലെ കെ.വി സന്ദീപ് (31), കുറുമാത്തൂര്‍ ചാണ്ടിക്കരി സ്വദേശിയും നടുവിലില്‍ താമസക്കാരനുമായ ഇ.പി ഷംസുദീന്‍ (37), നടുവില്‍ കിഴക്കെപ്പറമ്പില്‍ അയൂബ് (32), ശ്രീകണ്ഠപുരം പരിപ്പായിയിലെ വി.സി ഷബീര്‍ (36) പറശ്ശിനിക്കടവിലെ പറശിനി പാര്‍ക്ക് ലോഡ്ജ് മാനേജര്‍ പവിത്രന്‍ (38) എന്നിവരെയാണു ഡിവൈ.എസ്.പി കെ.വി വേണുഗോപാലും സംഘവും പിടികൂടിയത്. ലോഡ്ജില്‍ പ്രതികള്‍ക്കു സൗകര്യം ഒരുക്കിക്കൊടുത്തതിനാണു പവിത്രനെ അറസ്റ്റ് ചെയ്തത്. മറ്റുനാലുപേരാണു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ പിതാവ്, തളിപ്പറമ്പ് വടക്കാഞ്ചേരിയിലെ വൈശാഖ്, ഡി.വൈ.എഫ്.ഐ ആന്തൂര്‍ വില്ലേജ് സെക്രട്ടറി നിഖില്‍ തളിയില്‍, ആന്തൂരിലെ സലീം, നിവിന്‍, ആന്തൂരിലെ മൃദുല്‍, മാട്ടൂലിലെ ജിതിന്‍ എന്ന ജിത്തു, തൃശ്ശൂര്‍ സ്വദേശികളായ മജ്‌ലിസ്, മജ്‌നൂര്‍ എന്നിവര്‍ പൊലിസ് കസ്റ്റഡിയിലാണ്. സംഘം ചേര്‍ന്ന് പീഡനം നടത്തിയ സംഭവത്തില്‍ 15 കേസുകളിലായി 19 പ്രതികളാണുള്ളത്. ഇതില്‍ തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കേസിലാണ് അഞ്ചുപേരെ അറസ്റ്റുചെയ്തത്. കുടിയാന്‍മല, എടക്കാട്, പഴയങ്ങാടി എന്നിവിടങ്ങളില്‍ ഓരോ കേസും വളപട്ടണം പൊലിസ് സ്റ്റേഷനില്‍ അഞ്ചും കേസുകളാണു പീഡനവുമായി ബന്ധപ്പെട്ട് എടുത്തത്. മിഥുന്‍, ജിത്തു എന്നിവര്‍ മാട്ടൂലിലും സലീം പൈതല്‍മലയില്‍ വച്ചും വൈശാഖ്, നിഖില്‍ എന്നിവര്‍ കോള്‍മൊട്ടയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. തളിപ്പറമ്പ് മജിസ്‌ട്രേറ്റും പൊലിസും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവാണ് ആദ്യമായി പീഡിപ്പിച്ചതെന്നു പെണ്‍കുട്ടി പൊലിസിനു മൊഴിനല്‍കി. 16 തവണ പിതാവ് പീഡിപ്പിച്ചതായാണു പെണ്‍കുട്ടിയുടെ മൊഴി. നേരത്തെ അഞ്ജന എന്ന സ്ത്രീക്കു കേസുമായി ബന്ധമുണ്ടെന്നു സംശയിച്ചിരുന്നു. എന്നാല്‍ ഇതു പെണ്‍കുട്ടിയെ വശീകരിക്കുന്നതിനു മൃദുല്‍ ഉണ്ടാക്കിയ ഫേസ്ബുക്ക് ഐഡിയാണെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."