‘പ്രവാചക ജീവിതം: പാട്ടും പറച്ചിലും’ പരിപാടി സംഘടിപ്പിച്ചു
ജിദ്ദ: മുഹമ്മദ് നബിയുടെ ജീവിതം ആസ്‌പദമാക്കി അക്ഷരം വായനാവേദി ‘പ്രവാചക ജീവിതം: പാട്ടും പറച്ചിലും’ പരിപാടി സംഘടിപ്പിച്ചു. ശറഫിയ സഫയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കിങ് അബ്ദുൽ അസീസ് സർവ്വകലാശാല പ്രൊഫ: ഡോ. ഇസ്‌മായീൽ മരുതേരി ഉദ്ഘാടനം ചെയ്‌തു.
അക്ഷരം വായനാവേദി രക്ഷാധികാരി എ.നജ്‌മുദീൻ അധ്യക്ഷത വഹിച്ചു. പ്രവാചകെൻറ ബാല്യം, യൗവനം, മക്കാ കാലഘട്ടം, പലായനം, മദീന കാലഘട്ടം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി നടന്ന വിവിധ സെക്ഷനുകളിൽ നൗഷാദ് നിടൂളി, വി.കെ. ശമീം ഇസുദ്ദീൻ, അബൂ താഹിർ, ടി.കെ. നിസാർ അഹ്മദ്, ഉമറുൽ ഫാറൂഖ് എന്നിവർ സംസാരിച്ചു. ജമാൽപാഷ, മൻസൂർ എടവണ്ണ, സോഫിയ സുനിൽ, റബീഅ ഷമീം, സാദിഖലി തുവ്വൂർ, ശിഹാബ് കൂട്ടിലങ്ങാടി എന്നിവർ ഗാനവും സക്കീന ഓമശ്ശേരി, സൈഫുദ്ദീൻ ഏലംകുളം കവിതകളും ആലപിച്ചു.
എന്റെ പ്രവാചകൻ, മാതൃകയായ മുത്ത് റസൂൽ എന്നീ ഗാനങ്ങളെ ശിഹാബ് കരുവാരക്കുണ്ട്, അബ്ദുറഹ്മാൻ തുറക്കൽ പാട്ടുകളെ പരിചയപ്പെടുത്തി. കഥാകൃത്ത് അബ്ദുല്ല മുക്കണ്ണി, പി.ശംസുദ്ദീൻ (ഗൾഫ് മാധ്യമം) പാട്ടുകളെ വിലയിരുത്തി. ശിഹാബ് കരുവാരക്കുണ്ട് സ്വാഗതം പറഞ്ഞു. കെ.എം. അനീസ് അവതാരകനായിരുന്നു. ഹംസ എലാന്തി, സി. അബ്ദുസ്സലാം, റിയാസ് കണ്ണൂര്‍, സലീം എടയൂര്‍, സൈനുല്‍ ആബിദീന്‍, ഇര്‍ഫാന്‍, ഷഹര്‍ബാന്‍ നൗഷാദ്, തസ്‌ലീമ അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."