HOME
DETAILS
MAL
ലഹരിയില്ലാത്ത വൈന്‍ വീടുകളില്‍ ഉണ്ടാക്കുന്നതിന് വിലക്കില്ലെന്ന് എക്‌സൈസ്
backup
December 04 2019 | 14:12 PM
തിരുവനന്തപുരം: ആല്‍ക്കഹോള്‍ സാനിധ്യമില്ലാത്ത വൈന്‍ വീടുകളിലുണ്ടാക്കുന്നത് വിലക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് എക്‌സൈസ്.
ലഹരിയുള്ള ആല്‍ക്കഹോള്‍ സാനിധ്യമുള്ള വൈന്‍ ഉല്‍പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വില്‍പന നടത്തുന്നവര്‍ക്കെതിരേയാണ് നടപടിയുണ്ടാവുകയെന്നും എക്‌സൈസ് കമ്മിഷണര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ആല്‍ക്കഹോള്‍ സാനിധ്യമില്ലാത്ത വൈന്‍ കൂടി ഈ പരിധിയില്‍ വരുമെന്ന തരത്തില്‍തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നതെന്നും അദ്ദേഹം സര്‍ക്കുലറില്‍ വ്യക്തമാക്കി.
നിലവില്‍ ഇതുസംബന്ധിച്ച പരിശോധനകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വ്യാജവൈന്‍ നിര്‍മാണം അപകടമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാലാണ് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."