ജൈവവളത്തെ ജി.എസ്.ടി.യില്‍നിന്നു ഒഴിവാക്കണമെന്ന് ജോയ്സ് ജോര്‍ജ്ജ് എം.പി
ചെറുതോണി: സമീപ കാലത്ത് കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്ന ജൈവ വളത്തിനെ ജി.എസ്.ടി യുടെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് അഡ്വ. ജോയ്സ് ജോര്‍ജ്ജ് എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ 18 ശതമാനം നികുതിയാണ് ജൈവ വളത്തിന് ഈടാക്കുന്നത്.
ഒന്നുകില്‍ പൂര്‍ണമായും നികുതി ഒഴിവാക്കുകയോ, അല്ലെങ്കില്‍ 5 ശതമാനത്തില്‍ താഴെയായി നികുതി നിജപ്പെടുത്തുകയോ ചെയ്യണമെന്ന് എം.പി ആവശ്യപ്പെട്ടു. 2017-18 വാര്‍ഷിക പദ്ധതിയിലേക്കുള്ള ഉപനധനാഭ്യര്ഥന ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു എം.പി. കാര്‍ഷിക ഉല്‍പ്പന്നങ്ങളായ ഏലം, തേയില , കാപ്പി, റബ്ബര്‍ എന്നിവയ്ക്ക് പ്രത്യേക സബ്സിഡി അനുവദിക്കണമെന്നും, ടീബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ്, കോഫി ബോര്‍ഡ്, ഏലം ബോര്‍ഡ് എന്നിവയ്ക്ക് കര്‍ഷകാനുകൂല്യങ്ങള്‍ നല്‍കുന്നതിനായി അധിക ഫണ്ട് നീക്കിവയ്ക്കണമെന്നും എം.പി ആവശ്യപ്പെട്ടു.ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍ തടയുന്നതിനും, കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി 2009 ല്‍ സ്വാമി നാഥന് കമ്മിഷന്റെ ശുപാര്‍ശയെ തുടര്‍ന്ന് അനുവദിച്ച ഇടുക്കി പാക്കേജ് പുനരുജ്ജീവിപ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.രാജ്യത്താകെ കര്‍ഷക ആത്മഹത്യകളും, കാര്‍ഷിക പ്രതിസന്ധിയും വര്‍ധിച്ചുകൊണ്ടിരിക്കെ ഇടുക്കിയില്‍ ഇതാവര്‍ത്തിക്കാതിരിക്കാന്‍ മുന്‍ കരുതല്‍ എന്ന നിലയില്‍ ഇടുക്കി പാക്കേജ് പുനപ്രഖ്യാപിക്കണമെന്നും ജോയ്സ് ജോര്‍ജ്ജ് എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."