HOME
DETAILS
MAL
നൈജീരിയന്‍ തീരത്ത് വീണ്ടും എണ്ണക്കപ്പല്‍ റാഞ്ചി; ജീവനക്കാരില്‍ 18 ഇന്ത്യക്കാര്‍
backup
December 05 2019 | 04:12 AM
നൈജര്‍: നൈജീരിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ എണ്ണക്കപ്പല്‍ റാഞ്ചി. ഹോങ്കോങ് രജിസ്ട്രേഷനുള്ള കപ്പല്‍ ബോണി ദ്വീപിന് സമീപത്തു വച്ചാണ് റാഞ്ചിയത്. കപ്പലിലെ 26 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്.
/ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇന്ത്യന്‍ എംബസി നൈജീരിയന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരെ രക്ഷിക്കാന്‍ അവശ്യമായ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ പറഞ്ഞു.
മേഖലയില്‍ കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന ഏജന്‍സിയായ എ.ആര്.എക്സ് മാരിടൈം റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ചൊവ്വാഴ്ചയാണ് കപ്പല്‍ തട്ടിക്കൊണ്ടുപോയതെന്നാണ് ഏജന്‍സി വെബ്സൈറ്റില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."