ശിഹാബ് തങ്ങള്‍ ജനപ്രിയ ബസ് പുരസ്‌കാരം സമര്‍പ്പിച്ചു
തൃക്കരിപ്പൂര്‍: എം.എസ്.എഫ് ബീരിച്ചേരി ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ മൂന്നാമതു ജനപ്രിയ ബസ് പുരസ്‌കാരം സമര്‍പ്പിച്ചു. ബീരിച്ചേരി റെയില്‍വേ ഗേറ്റ് പരിസരത്തു നടന്ന ചടങ്ങില്‍ മേനക ബസിന്റെ ജീവനക്കാരായ പി. രഞ്ജിത്ത്, കെ. ഉണ്ണികൃഷ്ണന്‍, പി. മോഹനന്‍ എന്നിവര്‍ ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീനില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങി. അബൂദാബി കെ.എം.സി.സി സംസ്ഥാന ട്രഷറര്‍ സി. സമീര്‍ പ്രശസ്തി പത്രവും അബൂദാബി കെ.എം.സി.സി പഞ്ചായത്ത് ട്രഷറര്‍ ടി.പി അഹമ്മദ് ഹാജി കാഷ്് പ്രൈസും വിതരണം ചെയ്തു. വി.പി അസ്ഹര്‍ അധ്യക്ഷനായി.
വിദ്യാര്‍ഥികളുമായുള്ള സ്‌നേഹസമീപനം, ശുചിത്വം, കൃത്യത, വേഗത തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി ഒരു മാസക്കാലത്തോളം നിരീക്ഷണം നടത്തിയും എസ്.എം.എസ് സംവിധാനം, പൊതുജനാഭിപ്രായം, പൊലിസ് വിവരങ്ങള്‍ തേടിയുമാണ് ജനപ്രിയ ബസിനെ തിരഞ്ഞെടുത്തത്. എസ്.എം.എസ് വോട്ടിങ്ങില്‍ 4700 പേര്‍ പങ്കെടുത്തിരുന്നു.
പഞ്ചായത്ത് അംഗങ്ങളായ വി.കെ ബാവ, സത്താര്‍ വടക്കുമ്പാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രവി, എന്‍.കെ.പി മുഹമ്മദ് കുഞ്ഞി, വി.പി.പി ശുഹൈബ്, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് ടി.വി രവി, കുഞ്ഞബ്ദുല്ല, ഇബ്‌റാഹിം തട്ടാനിച്ചേരി, എം.ടി.പി കുഞ്ഞബ്ദുല്ല, എന്‍. ശാഹുല്‍ ഹമീദ്, നാഫിഅ് അസ്അദി, മുഹമ്മദ് കുഞ്ഞി, ഹാഷിം കാരോളം, യു.പി ഷമ്മാസ്, അംബ്രാസ്, വി.പി മുസ്തഫ, സി.കെ ഇര്‍ഷാദ്, സി. അഫ്‌സല്‍, ഷഹബാസ്, മുബഷിര്‍, ഷഹീര്‍, ആഫിസ്, വി.പി മഷൂദ്, മര്‍സൂഖ് റഹ്മാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."