മുഖ്യാതിഥിയായി പ്രതിപക്ഷ ഉപനേതാവെത്തി
വേങ്ങര: വേങ്ങര സബ് രജിസ്ട്രാര്‍ ഓഫിസിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എത്തി. മണ്ഡലത്തില്‍ രജിസ്ട്രാര്‍ ഓഫിസ് ഉദ്ഘാടനം ചെയ്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് പ്രതിപക്ഷ ഉപനേതാവിന്റെ സന്ദര്‍ശനം. പൊതുജനങ്ങളോടും ആധാരമെഴുത്തുകാരോടും ജീവനക്കാരോടും പ്രവര്‍ത്തനക്ഷമത ചോദിച്ചറിഞ്ഞ് സംതൃപ്തി രേഖപ്പെടുത്തി.
ജില്ലയില്‍ ആദ്യമായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയ ഓഫിസാണ് വേങ്ങരയിലേത്. ഇതിനകം 4,846 ഭൂപ്രമാണങ്ങള് രജിസ്റ്റര്‍ ചെയ്യുകയും 3,489 കുടിക്കടങ്ങള് 25 ആധാരങ്ങള്‍ പകര്‍ത്തി നല്‍കുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരൊരുക്കിയ ആഘോഷം കേക്ക്മുറിച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലന്കുട്ടിയും അനുഗമിച്ചു. സബ് രജിസ്ട്രാര്‍ ടി.എം ഫിറോസ്, ഹെഡ്ക്ലര്‍ക്ക് കെ മുഹമ്മദ് മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."