HOME
DETAILS

വരന്തരപ്പിള്ളി എ.ടി.എം കവര്‍ച്ചാ ശ്രമം; പൊലിസ് കൂടുതല്‍ നിരീക്ഷണ കാമറകള്‍ പരിശോധിക്കുന്നു

  
backup
December 06 2018 | 06:12 AM

%e0%b4%b5%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b4%b5

പുതുക്കാട്: വരന്തരപ്പിള്ളി റിങ് റോഡിലെ സ്റ്റേറ്റ് ബാങ്കിന്റെ എ.ടി.എം സെന്റര്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നു. ഇതുവരെ ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതികളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. വിദഗ്ധന്റെ സഹായത്തോടെയാണ് വരന്തരപ്പിള്ളി സ്റ്റേഷനില്‍ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.
ഇതിനിടെ സംശയാസ്പദമായ രീതിയില്‍ കണ്ട രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും കവര്‍ച്ചയുമായി ബന്ധമില്ലെന്ന് കണ്ട് അവരെ വിട്ടയച്ചു. കവര്‍ച്ചാ ദൃശ്യങ്ങളില്‍ പതിഞ്ഞ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാനക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലിസ് കരുതുന്നത്. ഇവര്‍ താമസിക്കുന്ന വീടുകളിലും ലോഡ്ജുകളിലും പൊലിസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ചാലക്കുടി ഡിവൈ. എസ്.പിയുടെ പ്രത്യേക സ്‌ക്വാഡും വരന്തരപ്പിള്ളി പൊലിസും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരം കലക്കല്‍: എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി; വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ

Kerala
  •  3 months ago
No Image

വൻ ഓഫറുമായി ജസീറ എയർവേയ്സ്

Kuwait
  •  3 months ago
No Image

യു.എ.ഇ; നാലു സൈനികർ അപകടത്തിൽ മരിച്ചു: ഒമ്പത് പേർക്ക് പരുക്ക്

uae
  •  3 months ago
No Image

'നീതിയില്ലെങ്കില്‍ നീ തീയാവുക'എന്നാണല്ലോ; ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'അമ്മ'യും ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇര; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

Kerala
  •  3 months ago
No Image

ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം

uae
  •  3 months ago
No Image

വീണ്ടും കാട്ടാന ആക്രമണം; ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനെ കൊലപ്പെടുത്തി, പ്രതിഷേധം

Kerala
  •  3 months ago
No Image

സുപ്രിം കോടതി സ്‌റ്റേ ഓര്‍ഡറിന് പുല്ലുവില; ഹോട്ടലുടമകളുടെ പേര്പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കാന്‍ വീണ്ടും യോഗി സര്‍ക്കാര്‍

National
  •  3 months ago
No Image

രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

ആഴങ്ങളിൽ കണ്ണും നട്ട്  72 ദിനരാത്രങ്ങള്‍

Kerala
  •  3 months ago