സുപ്രഭാതം ക്യാംപയിന്‍; റെയ്ഞ്ച് സംഗമങ്ങള്‍
കാളികാവ്: മലയോര മേഖലയില്‍ സുപ്രഭാതം മികച്ച ജനകീയ പത്രമായി മാറുന്നു. കാളികാവ്, ചോക്കാട്, പൂക്കോട്ടുംപാടം, കരുളായി, നിലമ്പൂര്‍, അഞ്ചച്ചവിടി, കരുവാരകുണ്ട് റെയ്ഞ്ചുകളിലെല്ലാം ആവേശകരമായ പ്രതികരണമാണ് സുപ്രഭാതം ക്യാംപയിന് ലഭിച്ചത്. മേഖലയിലെ ജനകീയ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടലായതും മുഴുവന്‍ ജനവിഭാഗങ്ങളെയും പരിഗണിച്ചതും ഒരു ജനറല്‍ പത്രമായി വിലയിരുത്താന്‍ സഹായകമായിരിക്കുകയാണ്. മേഖലയിലെ കാളികാവ് റെയ്ഞ്ചില്‍ യാഖൂബിയില്‍ നടന്ന ക്യാംപയിന്‍ ഫരീദ് റഹ്മാനി കാളികാവ് ഉദ്ഘാടനം ചെയ്തു. ബഹാഉദ്ദീന്‍ ഫൈസി അടയ്ക്കാകുണ്ട് അധ്യക്ഷനായി. ഹനീഫ ഫൈസി, എം.എം ദാരിമി, ജലീല്‍ ഫൈസി, പി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ സംസാരിച്ചു. ചോക്കാട് റെയ്ഞ്ച് ക്യാംപയിന്‍ ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ എ.വി കുഞ്ഞി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സ്വലാഹുദ്ദീന്‍ വാഫി അധ്യക്ഷനായി. പി.കെ അബ്ദുസലാം ഫൈസി ഇരിങ്ങാട്ടിരി, പി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, അലി അക്ബര്‍ നിസാമി, അബ്ദുല്‍ കരീം ദാരിമി സംസാരിച്ചു.
അഞ്ചച്ചവിടി റെയ്ഞ്ചില്‍ ബുസ്താനുല്‍ ഉലും മദ്‌റസയില്‍ ചേര്‍ന്ന ക്യാംപയിന്‍ എം. സുലൈമാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് ജലാലുദ്ദീന്‍ ഫൈസി, പി ഹൈദ്രോസ് മുസ്‌ലിയാര്‍, എം അബ്ദു മുസ്‌ലിയാര്‍, ഇ.പി അബ്ദുല്ല, എം. മൂസ ഹാജി, അസ്‌ലം മാസ്റ്റര്‍, പി.വി മുഹമ്മദ്, പി.ടി ഹാരിസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."