എസ്.കെ.എസ്.എസ്.എഫ് നാഷനല്‍ കാംപസ് കാള്‍ കണ്ണൂരില്‍
കോഴിക്കോട്: 'സ്വപ്ന തലമുറക്ക് വേണ്ടി പ്രയത്‌നിക്കുക' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഏഴാമത് നാഷനല്‍ കാംപസ് കാളിന്റെ പ്രഖ്യാപനം സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. 2019 ഫെബ്രുവരി 22, 23, 24 തിയതികളിലായി കണ്ണൂരില്‍ നടക്കുന്ന ദേശീയ വിദ്യാര്‍ഥി സംഗമത്തില്‍ രാജ്യത്തെ വിവിധ കാംപസുകളിലെ രണ്ടായിരത്തോളം പ്രൊഫഷനല്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
കാംപസ് കാളിന് മുന്നോടിയായി ഡിസംബര്‍ അവസാന വാരത്തോടെ ജില്ലാ തലങ്ങളില്‍ കാംപസ് ഖാഫിലകള്‍, ഡിസംബര്‍ 25ന് കോഴിക്കോട് മെഡിക്കല്‍ കാംപസ് കാള്‍, നിയമ പഠന വിദ്യാര്‍ഥികള്‍ക്കായി ലീഗല്‍ കാംപസ് കാള്‍, രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള കേന്ദ്ര സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി കാംപസ് കാള്‍, കാംപസ് വിദ്യാര്‍ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി എസ്.ഐ.ടി ഗേള്‍സ് കോഡിനേറ്റേഴ്‌സ് മീറ്റ് എന്നിവ സംഘടിപ്പിക്കും.
കാംപസ് കാളിന്റെ പ്രചാരണാര്‍ഥം ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 20 വരെ എസ്.കെ.എസ്.എസ്.എഫിന്റെ മുഴുവന്‍ യൂനിറ്റുകളിലും യൂനിറ്റ് കാംപസ് കാളുകളും മേഖലാടിസ്ഥാനത്തില്‍ മേഖലാ കാംപസ് കാളുകളും സംഘടിപ്പിക്കും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതിയുടെ മദീനാ പാഷനോടനുബന്ധിച്ച് നടന്ന പ്രഖ്യാപന സദസില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗം മരക്കാര്‍ ഫൈസി, സത്താര്‍ പന്തല്ലൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, ആസിഫ് ദാരിമി പുളിക്കല്‍, പ്രൊഫ. ഖയ്യൂം കടമ്പോട്, ജൗഹര്‍ കാവനൂര്‍, ഇസ്ഹാഖ് ഖിളര്‍, കാംപസ് വിങ് സംസ്ഥാന ചെയര്‍മാന്‍ സിറാജ് ഇരിങ്ങല്ലൂര്‍, കണ്‍വീനര്‍ സി.കെ അനീസ്, ട്രഷറര്‍ മുഹമ്മദ് ഫാരിസ് പാഴയന്നൂര്‍, ഷാഫി ഹൈദരാബാദ്, ഷഹരി വാഴക്കാട്, ജാസിര്‍ പടിഞ്ഞാറ്റുമുറി, അബ്ദുറഷീദ് മീനാര്‍കുഴി, സമീല്‍ കളമശേരി, ആദില്‍ വയനാട്, മുഹമ്മദ് യാസീന്‍ ഇടുക്കി, മുനീര്‍ മോങ്ങം, ബാസിത് മുസ്‌ലിയാരങ്ങാടി, മുഹമ്മദ് യാസിര്‍ ലക്ഷദ്വീപ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."