പാലത്തിങ്ങല്‍കാട് പാലം നിര്‍മാണ പ്രവൃത്തി ഇനിയും ആരംഭിച്ചില്ല
തേഞ്ഞിപ്പലം: മൂന്നിയൂര്‍-തേഞ്ഞിപ്പലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തയ്യിലക്കടവ് മാതാപ്പുഴ റോഡിലെ പാലത്തിങ്ങല്‍കാട് ഭാഗത്ത് ചെര്ന്നൂര് ചാലി തോടിന് കുറുകെ നിര്‍മിക്കുന്ന വിസിബി കം ബ്രിഡ്ജിന് ശിലപാകി ഒരുമാസം പിന്നിട്ടെങ്കിലും നിര്‍മാണ പ്രവൃത്തി ഇനിയും ആരംഭിച്ചില്ല. കഴിഞ്ഞ മാസം മൂന്നിനാണ് പി. അബ്ദുല്‍ഹമീദ് എം.എല്‍.എ പാലത്തിനുള്ള ശില പാകിയത്. ശിലയിട്ടുവെന്നല്ലാതെ മറ്റു പ്രവൃത്തികള്‍ക്ക് തുടക്കമായിട്ടില്ല. ഇത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഒരു വര്‍ഷത്തിനകം വി.സി.ബി കം ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുവാനാണ് ടെന്ഡന്.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 60 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം പണിയുന്നത്. 500 ഏക്കറോളമുള്ള ചെര്ന്നൂര് ചാലിയിലെ കര്‍ഷകരുടെ ഏറെ കാലത്തെ ആവശ്യമാണ് ഈ വി.സി.ബി. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം ജില്ലാപഞ്ചായത്ത് അനുവദിച്ച ഇരുപത് ലക്ഷം വിനിയോഗിച്ച് നേരത്തെ പൂര്‍ത്തീകരിക്കുകയുണ്ടായി. പാലം പണി പൂര്‍ത്തിയാകുന്നതോടെ തേഞ്ഞിപ്പലം മൂന്നിയൂര്‍ പഞ്ചായത്തുകള്‍ക്ക് വികസന രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാനാകും. കൂടാതെ പുതിയ വി.സി.ബി സമീപ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടുകയും ചെയ്യും. നിരവധി കുടുംബങ്ങള്‍ക്ക് ശുദ്ധജല ലഭ്യതക്കും ഇതു മുതല്‍ക്കൂട്ടാകും. മൂന്നിയൂര്‍ ചുഴലിയില്‍ നിന്നുമാരംഭിക്കുന്ന തീരദേശ റോഡിന്റെ പൂര്‍ത്തീകരണവും ഇതോടെ നടപ്പാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."