പുഴ സംരക്ഷണ യജ്ഞവുമായി ഹരിതകേരളം രണ്ടാം വര്‍ഷത്തിലേക്ക്
മലപ്പുറം: ജനകീയ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് സംസ്ഥാനതലത്തില്‍ തുടക്കമാകും.
കാര്‍ഷിക സമൃദ്ധിക്ക് അവിഭാജ്യമായ ജലസമൃദ്ധി ലക്ഷ്യമിട്ട് 'എല്ലാവരും ജലാശയങ്ങളിലേക്ക്'എന്ന സന്ദേശവുമായാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് പുഴ ശുചീകരണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എ മാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.
മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി പുഴയില്‍ അഹമ്മദ് കബീര്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കൂടാതെ ജില്ലയിലെ ചെറുപുഴ, കൊണ്ടോട്ടി, വാഴൂര്‍തോട് എന്നിവിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
ജില്ലയില്‍ രണ്ടാം വാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയിരത്തോളം തടയണകള്‍ പുനരുപയോഗ യോഗ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. പിലാക്കല്‍ പടിക്കല്‍ക്കുണ്ട് വലിയ തോടിലെ തടയണയാണ് ആദ്യ ദിനം പുനരുപയോഗ യോഗ്യമാക്കിയത്. ഒരു ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഒരു ഗ്രാമപഞ്ചായത്തോ ഒരു ഗ്രാമപഞ്ചായത്തിന് കീഴിലെ ഒരു വാര്‍ഡോ തരിശ് രഹിതമാക്കാനുള്ള നടപടികളും ഹരിത കേരള മിഷന്‍ ജില്ലയില്‍ പദ്ധതിയിടുന്നുണ്ട്. ജില്ലയിലെ ഒന്‍പതോളം ഐ.ടി.ഐ കാംപസുകളെ ഹരിത കാംപസുകളാക്കുന്ന നടപടിയും ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പിലാക്കി വരുന്ന മാലിന്യ സംസ്‌കരണ പരിപാടികളും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."