തെരുവോരം ഡസ്റ്റിറ്റിയൂട്ട് കെയര്‍ കേരള രണ്ടാം വാര്‍ഷികാഘോഷം നാളെ
മലപ്പുറം: അശരണര്‍ക്കു ഭക്ഷണം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ തെരുവോരം ഡസ്റ്റിറ്റിയൂട്ട് കെയര്‍ കേരളയുടെ രണ്ടാം വാര്‍ഷികാഘോഷം നാളെ മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ദേശീയദിനത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ എ.ഡബ്ലു.എച്ച് ശേഷി സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ പത്തു മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, വകുപ്പുതല മേധാവികള്‍, ജീവകാരുണ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഈ വര്‍ഷം മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ താമസിച്ചു പഠിപ്പിക്കുന്ന ഒരു ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കാന്‍ സംഘടനയ്ക്കു പദ്ധതിയുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ തെരുവില്‍ അന്തിയുറങ്ങുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് സംഘടന പാഥേയം എന്ന പേരില്‍ പൊതിച്ചോറ് നല്‍കിവരുന്നുണ്ട്. ഈ പദ്ധതിയില്‍ ക്ലബുകള്‍, സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റുകള്‍ എന്നിവയുമായി സഹകരിച്ച് ഈ വര്‍ഷം എല്ലാ ദിവസവും തെരുവോരം പൊതിച്ചോറ് നല്‍കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മളനത്തില്‍ തെരുവോരം കേരള ചെയര്‍മാന്‍ കെ.പി സുധീര്‍, പി.സി മുഹമ്മദ് കബീര്‍ കോട്ടയ്ക്കല്‍, സി.പി സാദിഖ് വേങ്ങര, ശങ്കരന്‍ ചാലില്‍, പി.വി കുഞ്ഞിമുഹമ്മദ് കോഹിനൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."