മഞ്ഞുരുക്കാന്‍ ബംഗാള്‍ ഗവര്‍ണര്‍; മമതയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ചര്‍ച്ചയ്ക്കു ക്ഷണിച്ച് ഗവര്‍ണര്‍ ജഗദീപ് ധാന്‍കര്‍. അംബേദ്കറുടെ ജന്മദിനത്തില്‍ പ്രതിമാ പുഷ്പാര്‍ച്ചനയ്ക്കു നിയമസഭാ മന്ദിരത്തിലെത്തിയപ്പോഴായിരുന്നു ഗവര്‍ണറുടെ നീക്കം.
എല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും ചര്‍ച്ചകളും സംവാദങ്ങളുമാണ് ഭരണഘടനയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എവിടെവച്ചും എപ്പോഴും ചര്‍ച്ചയാകാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ തലവനാകാന്‍ ശ്രമിക്കുകയാണെന്നാണ് തൃണമുല്‍ കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ നിയമസഭാ സന്ദര്‍ശനത്തിനെത്തിയിരുന്നെങ്കിലും ഔദ്യോഗിക ഗേറ്റിലൂടെ അകത്ത് പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇന്നലെയും ഇദ്ദേഹം നിയമസഭയിലെത്തിയത്. സഭയിലുണ്ടായിട്ടും ഗവര്‍ണറെ സ്വീകരിക്കാന്‍ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി എത്തിയില്ലെന്നതും ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."