ക്ഷയരോഗം: മൊബൈല്‍ യൂനിറ്റിന്റെ സേവനം 20 വരെ
കോഴിക്കോട്: മൊബൈല്‍ സി.ബി നാറ്റിന്റെ സേവനം ജില്ലയില്‍ ഇന്നുമുതല്‍ ലഭ്യമാകും. ക്ഷയരോഗ ബാധിതയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ചികിത്സ ലഭിക്കാതെ മരിച്ച സാഹചര്യത്തിലാണു മൊബൈല്‍ സി.ബി നാറ്റ് യൂനിറ്റിന്റെ പര്യടനം വീണ്ടും ആരംഭിച്ചത്.
വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഈ മാസം 20 വരെയാണ് സേവനം ഉണ്ടാകുക. ഒരേ സമയം നാലു ടെസ്റ്റുകള്‍ ചെയ്യാന്‍ സാധിക്കും. രണ്ടര മണിക്കൂറിനകം രോഗനിര്‍ണയം നടത്തി കംപ്യൂട്ടറൈസ്ഡ് റിസള്‍ട്ട് ലഭിക്കും.
ഇന്നും നാളെയും ജില്ലാ ടി.ബി സെന്റര്‍, മിംസ് ഹോസ്പിറ്റല്‍, മെയ്ത്ര ആശുപത്രി, പി.വി.എസ് ഹോസ്പിറ്റല്‍, കോയാസ് എന്നിവിടങ്ങളിലും 10, 11 തിയതികളില്‍ മുക്കം താലൂക്ക് ആശുപത്രി, പാത്തിപാറ ട്രൈബല്‍ കോളനി, കോടഞ്ചേരി പി.എച്ച്.സി എന്നിവിടങ്ങളിലും യൂനിറ്റിന്റെ സേവനമുണ്ടാകും.
12, 13 തിയതികളില്‍ വടകര ജില്ലാ ആശുപത്രി, കൂര്യാട്, ചേറോട് എന്നിവിടങ്ങളിലും 19നും 20നും കൊയിലാണ്ടി താലൂക്ക് ആശുപത്രി, മേലടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലും രോഗനിര്‍ണയ ക്യാംപ് നടത്തും. 20നു ബേപ്പൂര്‍ ആശുപത്രിയിലാണു സമാപന പരിപാടി. ടി.ബി എലിമിനേഷന് മിഷന്റെ ജില്ലാതല ഉദ്ഘാടനം ടി.ബി സെന്റര്‍ പരിസരത്ത് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ ഫ്ളാഗ്ഓഫ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."